പുതിയ സീസണായുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നാം ജേഴ്സി എത്തി!!

മാഞ്ചസ്റ്റർ യുണൈറ്റഡ് 2019-20 സീസണായി ഒരുക്കുന്ന പുതിയ മൂന്നാം ജേഴ്സി ഔദ്യോഗികമായി പുറത്തിറക്കി. മാഞ്ചസ്റ്റർ യുണൈറ്റഡ് ചരിത്രത്തെ പ്രതിനിധാനം ചെയ്യുന്ന മാഞ്ചസ്റ്റർ റോസ് എന്ന തീമിലാണ് ജേഴ്സി ഡിസൈൻ ചെയ്തിരിക്കുന്നത്. കറുപ്പു നിറത്തിലാണ് ജേഴ്സി. അഡിഡാസ് ആണ് ജേഴ്സി ഒരുക്കിയിരിക്കുന്നത്. ഇന്ന് മുതൽ അഡിഡാസിന്റെ സ്റ്റോറുകളിൽ കിറ്റുകൾ ലഭ്യമാകും. അടുത്ത എവേ മത്സരത്തിൽ ആകും മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യമായി കിറ്റ് അണിയുക.

Previous articleരണ്ടാം ഇന്നിംഗ്സിലും ന്യൂസിലാണ്ടിന് ബാറ്റിംഗ് തകര്‍ച്ച
Next articleസാഞ്ചേസ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ തുടരും എന്ന് സോൾഷ്യാർ