55 പന്തില്‍ 110 റണ്‍സ് നേടി ജോസ് ബട്‍ലര്‍, പാക്കിസ്ഥാനെതിരെ പടുകൂറ്റന്‍ സ്കോര്‍ നേടി ഇംഗ്ലണ്ട്

സൗത്താംപ്ടണില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ പടുകൂറ്റന്‍ സ്കോര്‍ നേടി ഇംഗ്ലണ്ട്. ടോസ് നേടിയ പാക്കിസ്ഥാന്‍ ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ ഇംഗ്ലണ്ട് തുടക്കം മുതല്‍ മികച്ച രീതിയിലാണ് ബാറ്റിംഗ് ആരംഭിച്ചത്. ഓപ്പണിംഗ് കൂട്ടുകെട്ട് നേടിയ 115 റണ്‍സിനു ശേഷം 50 ഓവറുകള്‍ പിന്നിട്ടപ്പോള്‍ 373/3 എന്ന കൂറ്റന്‍ സ്കോര്‍ ആണ് ടീം നേടിയത്. മൂന്ന് താരങ്ങള്‍ അര്‍ദ്ധ ശതകം നേടിയപ്പോള്‍ കളി മാറ്റി മറിച്ചത് ജോസ് ബട്‍ലറുടെ ഇന്നിംഗ്സായിരുന്നു.

55 പന്തില്‍ നിന്ന് 6 ഫോറും 9 സിക്സും സഹിതമായിരുന്നു ജോസ് ബട്‍ലറുടെ തകര്‍പ്പന്‍ ഇന്നിംഗ്സ്. നാലാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനുമായി ചേര്‍ന്ന് 162 റണ്‍സാണ് ജോസ് ബട്‍ലര്‍ നേടിയത്. മോര്‍ഗന്‍ 48 പന്തില്‍ നിന്ന് 71 റണ്‍സ് നേടിയപ്പോള്‍ ജേസണ്‍ റോയ് 87 റണ്‍സും ജോണി ബൈര്‍സ്റ്റോ 51 റണ്‍സും നേടി. 40 റണ്‍സ് നേടിയ ജോ റൂട്ട് ആണ് തിളങ്ങിയ മറ്റൊരു താരം.