പ്ലേ ഓഫ് സെമി : ആദ്യ പാദത്തിൽ ജയമുറപ്പിച്ച് ആസ്റ്റൺ വില്ല

Photo:Twitter/@AVFCOfficial
- Advertisement -

പ്രീമിയർ ലീഗിലെത്താനുള്ള പ്ലേ ഓഫ് മത്സരത്തിന്റെ സെമിയിൽ ആദ്യ പാദത്തിൽ ജയിച്ചു കയറി ആസ്റ്റൺ വില്ല. വെസ്റ്റ് ബ്രോമിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ആസ്റ്റൺ വില്ല തോൽപിച്ചത്. ഒരു വേള മത്സരം കൈവിട്ടുപോവുമെന്ന് തോന്നിച്ച ഘട്ടത്തിൽ തുടർച്ചയായി രണ്ടു ഗോളടിച്ചു കൊണ്ടാണ് ആസ്റ്റൺ വില്ല ആദ്യ പാദം തങ്ങൾക്ക് അനുകൂലമാക്കിയത്. 88 മിനുട്ടിൽ വെസ്റ്റ് ബ്രോം താരം ഗെയ്ൽ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ 10 പേരുമായാണ് വെസ്റ്റ് ബ്രോം മത്സരം പൂർത്തിയാക്കിയത്.

സ്വന്തം ഗ്രൗണ്ടിൽ ആസ്റ്റൺ വിളക്ക് ഷോക്ക് നൽകികൊണ്ട് 16ആം മിനുട്ടിൽ ഗെയ്ൽ ആണ് വെസ്റ്റ് ബ്രോമിന ഗോൾ നേടി കൊടുത്തത്. എന്നാൽ രണ്ടാം പകുതിയിൽ 75ആം മിനുട്ടിൽ ഹൌറിഹെയ്നും 79ആം മിനുട്ടിൽ പെനാൽറ്റിയിലൂട ടാമി അബ്രഹാമും നേടിയ ഗോളുകളിൽ ആസ്റ്റൺ വില്ല ലീഡ് പിടിച്ചെടുക്കുകയായിരുന്നു. തുടർന്നാണ് വെസ്റ്റ് ബ്രോമിന് വേണ്ടി വേണ്ടി ഗോൾ നേടിയ ഗെയ്‌ൽ ആസ്റ്റൺ വില്ല ഗോളിനെ ഫൗൾ ചെയ്തതിനു രണ്ടാമത്തെ മഞ്ഞ കാർഡ് പുറത്തുപോയത്. ചൊവ്വയ്ഴ്ചയാണ് വെസ്റ്റ് ബ്രോമും ആസ്റ്റൺ വിലയും തമ്മിലുള്ള പ്ലേ ഓഫ് സെമി ഫൈനൽ മത്സരത്തിന്റെ രണ്ടാം പാദം.

Advertisement