CricketFeatured

ഇംഗ്ലണ്ടിനെതിരെ ആദ്യ ഏകദിനത്തിൽ 6 വിക്കറ്റ് ജയം നേടി ഇന്ത്യ

Gillretiredhurt

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 258 റൺസ് നേടിയപ്പോള്‍ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 45.2 ഓവറിലാണ് 262 റൺസ് നേടി വിജയം കരസ്ഥമാക്കിയത്. 80 റൺസ് നേടി ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗിൽ റിട്ടേര്‍ഡ് ഹര്‍ട്ടായി മടങ്ങിയപ്പോള്‍ 57 റൺസുമായി അക്സര്‍ പട്ടേലും 52 റൺസ് നേടി വാഷിംഗ്ടൺ സുന്ദറുമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

Shubmangill

ശ്രേയസ്സ് അയ്യര്‍ 35 റൺസ് നേടി. രോഹിത് ശര്‍മ്മയെയും വിരാട് കോഹ്‍ലിയെയും നഷ്ടമായി 48/2 എന്ന നിലയിലായിരുന്ന ഇന്ത്യയെ ഗിൽ – അയ്യര്‍ കൂട്ടുകെട്ട് 101 റൺസ് മൂന്നാം വിക്കറ്റിൽ നേടിയാണ് മുന്നോട്ട് നയിച്ചത്.

അഞ്ചാം വിക്കറ്റിൽ പുറത്താകാതെ 102 റൺസാണ് അക്സര്‍ പട്ടേൽ – വാഷിംഗ്ടൺ സുന്ദര്‍ കൂട്ടുകെട്ട് നേടിയത്.