ചെന്നൈ നേരിടുവാനുള്ള അവസരത്തിനായി ഡല്‍ഹിയും കൊല്‍ക്കത്തയും

Pantmorgan

ഐപിഎൽ ഫൈനലില്‍ ചെന്നൈയ്ക്കെതിരെ കളിക്കുവാനുള്ള അവസരത്തിനായി രണ്ടാം യോഗ്യത മത്സരത്തിൽ ഡല്‍ഹി ക്യാപിറ്റൽസും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഏറ്റുമുട്ടുമ്പോള്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്.

മാറ്റങ്ങളില്ലാതെെയാണ് കൊല്‍ക്കത്ത മത്സരത്തിനിറങ്ങുന്നത്. സുനിൽ നരൈന്‍ ആര്‍സിബിയെ തകര്‍ത്തെറിഞ്ഞ ശേഷമാണ് കൊല്‍ക്കത്ത ഈ യോഗ്യത മത്സരത്തിനെത്തുന്നത്. അതേ സമയം ചെന്നൈയോട് പരാജയം ഏറ്റുവാങ്ങിയാണ് ഡല്‍ഹിയെത്തുന്നത്.

ഡല്‍ഹി നിരയിൽ ഒരു മാറ്റമാണുള്ളത്. ടോം കറന് പകരം മാര്‍ക്കസ് സ്റ്റോയിനിസ് എത്തുന്നു.

ഡല്‍ഹി ക്യാപിറ്റൽസ്: Prithvi Shaw, Shikhar Dhawan, Shreyas Iyer, Rishabh Pant(w/c), Marcus Stoinis, Shimron Hetmyer, Axar Patel, Ravichandran Ashwin, Kagiso Rabada, Avesh Khan, Anrich Nortje

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: Shubman Gill, Venkatesh Iyer, Rahul Tripathi, Nitish Rana, Eoin Morgan(c), Dinesh Karthik(w), Sunil Narine, Shakib Al Hasan, Lockie Ferguson, Shivam Mavi, Varun Chakaravarthy

Previous articleഐ ലീഗ് യോഗ്യത റൗണ്ടിൽ ബെംഗളൂരു യുണൈറ്റഡിന് വീണ്ടും വിജയം ഇല്ല
Next articleടാമി അബ്രഹാമിന് പരിക്ക്, യുവന്റസിനെതിരെ കളിച്ചേക്കില്ല