ഐ ലീഗ് യോഗ്യത റൗണ്ടിൽ ബെംഗളൂരു യുണൈറ്റഡിന് വീണ്ടും വിജയം ഇല്ല

20211013 185324

ഐ ലീഗ് യോഗ്യത റൗണ്ടിൽ ബെംഗളൂരു യുണൈറ്റഡിന് ഒരു പരാജയം. ഇന്ന് ഷില്ലോങ് ക്ലബായ റൈന്റിഹ് ആണ് ബെംഗളൂരു യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു റൈന്റിഹിന്റെ വിജയം. അവരുടെ യോഗ്യത റൗണ്ടിലെ ആദ്യ വിജയമാണിത്. ബെംഗളൂരു യുണൈറ്റഡ് ആകട്ടെ മൂന്ന് മത്സരങ്ങളിൽ ആകെ രണ്ടു പോയിന്റുമായി ആകെ പരിതാപകരമായ അവസ്ഥയിലാണ്.

29ആം മിനുട്ടിൽ ഷീൻ സ്റ്റിവൻസിന്റെ ഒരു കേർളർ ആണ് റൈന്റിഹിന് ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ ദവാഞ്ച ചെല്ലം ആണ് വിജയം ഉറപ്പിച്ച രണ്ടാം ഗോൾ നേടിയത്. ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ മദൻ മഹാരാജ് രാജസ്ഥാൻ യുണൈറ്റഡുമായി സമനിലയിൽ പിരിഞ്ഞു.

Previous articleഅക്സർ പട്ടേലിന് പകരം ശർദ്ധുൽ താക്കൂർ ഇന്ത്യൻ ലോകകപ്പ് ടി20 സ്ക്വാഡിൽ
Next articleചെന്നൈ നേരിടുവാനുള്ള അവസരത്തിനായി ഡല്‍ഹിയും കൊല്‍ക്കത്തയും