ടാമി അബ്രഹാമിന് പരിക്ക്, യുവന്റസിനെതിരെ കളിച്ചേക്കില്ല

റോമ സ്ട്രൈക്കർ ടാമി എബ്രഹാമിന് പരിക്ക്. ഇന്നലെ ഹംഗറിക്ക് എതിരായ മത്സരത്തിൽ ആണ് താരത്തിന് പരിക്കേറ്റത്. ഹംഗറിയുമായി നടന്ന 1-1 സമനിലയിൽ ഹാരി കെയ്നിന് പകരം 76 ആം മിനിറ്റിൽ ഇറങ്ങി എങ്കിലും 92 -ാം മിനുട്ടിൽ താരം കളം വിടേണ്ടി വന്നു.

ഈ വാരാന്ത്യത്തിൽ സീരി എയിൽ റോമ യുവന്റസിനെ നേരിടാൻ ഇരിക്കെ ആണ് പരിക്ക് വില്ലനായിരിക്കുന്നത്. റോമക്ക് വേണ്ടി 10 മത്സരങ്ങളിൽ നാല് ഗോളുകളും രണ്ട് അസിസ്റ്റും നൽകാൻ അബ്രഹാമിനായിരുന്നു. ചെൽസിയിൽ നിന്ന് 40 മില്യൺ പൗണ്ടിനായിരുന്നു താരം റോമയിലേക്ക് എത്തിയത്.