ഐപിഎൽ യുഎഇയിലേക്ക് മാറിയത് ഇന്ത്യയ്ക്ക് അനുഗ്രഹം – ജയ് ഷാ

Ipl

ഐപിഎൽ വേദി ഇന്ത്യയിലേക്ക് മാറിയത് ഇന്ത്യയ്ക്ക് ഏറെ അനുഗ്രഹം ആണെന്ന് പറഞ്ഞ് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ഇന്ത്യയുടെ ലോകകപ്പ് തയ്യാറെടുപ്പുകള്‍ക്കുള്ള ഏറ്റവും മികച്ച ഒരുക്കമായി ഈ വേദി മാറ്റത്തെ കാണാവുന്നതാണെന്ന് ജയ് ഷാ വ്യക്തമാക്കി.

ലോകകപ്പ് വേദിയിൽ ഐപിഎൽ പോലൊരു ടൂര്‍ണ്ണമെന്റ് കളിച്ച് തയ്യാറെടുപ്പ് നടത്തുവാന്‍ ലഭിച്ച അവസരം ഇന്ത്യന്‍ ടീമിന് ഏറെ ഗുണം ചെയ്യുമെന്നും ഷാ സൂചിപ്പിച്ചു.

ഐപിഎൽ പ്ലേ ഓഫിനും ഫൈനലിനും സംസ്ഥാന അസോസ്സിയേഷനുകളുടെ പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ക്ക് ക്ഷണം അയയ്ക്കുന്ന മെയിലിലാണ് ഇക്കാര്യം ജയ് ഷാ സൂചിപ്പിച്ചിരിക്കുന്നത്.

Previous articleലോകകപ്പിന് മുമ്പ് ഒമാനിലുള്ള സന്നാഹ മത്സരം ബംഗ്ലാദേശ് കളിക്കില്ല
Next articleടി20 ലോകകപ്പ് ഇപ്പോൾ അപ്രസ്കതം, ശ്രദ്ധ മുഴുവൻ ഐ.പി.എല്ലിൽ: പൊള്ളാർഡ്