ലോകകപ്പിന് മുമ്പ് ഒമാനിലുള്ള സന്നാഹ മത്സരം ബംഗ്ലാദേശ് കളിക്കില്ല

Bangladesh Cricket

ടി20 ലോകകപ്പിന് മുമ്പുള്ള സന്നാഹ മത്സരത്തിൽ നിന്ന് ബംഗ്ലാദേശ് പിന്മാറി. ഒമാന്‍ ബോര്‍ഡുമായി ഒരു സന്നാഹ മത്സരത്തിനുള്ള ചര്‍ച്ച ബംഗ്ലാദേശ് ബോര്‍ഡ് ആരംഭിച്ചിരുന്നുവെങ്കിലും അവസാനം അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

ആറ് ദിവസത്തെ നിര്‍ബന്ധിച്ച ക്വാറന്റീന്‍ ആണ് ഐസിസി ലോകകപ്പിന് മുമ്പുള്ള മാനദണ്ഡം. ബംഗ്ലാദേശ് ടീം ബംഗ്ലാദേശിൽ നിന്ന് ഒക്ടോബര്‍ 3ന് ഒമാനിലേക്ക് യാത്രയാകുമെന്നാണ് തീരുമാനം.

ഈ ആറ് ദിവസത്തെ ക്വാറന്റീന് ഇടയ്ക്ക് സന്നാഹ മത്സരം കളിക്കുക എന്നത് തങ്ങളുടെ ബയോ ബബിള്‍ സംവിധാനത്തെ താറുമാറാക്കുമെന്നതിനാലാണ് സന്നാഹ മത്സരം വേണ്ടെന്ന് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്.

Previous articleഏറ്റവും തൃപ്തി തോന്നിയത് സൂര്യകുമാര്‍ യാദവിന്റെ വിക്കറ്റ്, കാരണം വ്യക്തമാക്കി രവി ബിഷ്ണോയി
Next articleഐപിഎൽ യുഎഇയിലേക്ക് മാറിയത് ഇന്ത്യയ്ക്ക് അനുഗ്രഹം – ജയ് ഷാ