ധോണിയ്ക്ക് കീഴില്‍ കളിയ്ക്കുവാനായി വെമ്പല്‍ കൊള്ളുന്നു, ഈ കാത്തിരിപ്പ് പ്രയാസകരം

ഐപിഎല്‍ എന്ന് ആരംഭിയ്ക്കുമോ ഇല്ലയോ എന്നത് വ്യക്തല്ലെങ്കില്‍ താന്‍ ഐപിഎല്‍ ആരംഭിയ്ക്കുന്നതിനായി കാത്തിരിക്കുകയാണെന്ന് വ്യക്തമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം സാം കറന്‍. ഈ കാത്തിരിപ്പ് പ്രയാസമാണെങ്കിലും ധോണിയ്ക്ക് കീഴില്‍ കളിക്കുവാനാകുന്നു എന്നത് തന്റെ ഈ കാത്തിരിപ്പിന് ഒരു ആശ്വാസമാണെന്ന് താരം വ്യക്തമാക്കി.

ചെന്നൈ മികച്ചൊരു ഫ്രാഞ്ചൈസിയാണ്, അതിനാല്‍ തന്നെ പഞ്ചാബില്‍ നിന്ന് ചെന്നൈയിലേക്ക് വരുന്നതിന്റെ ആവേശത്തിലാണ് താന്‍ എന്ന് സാം അഭിപ്രായപ്പെട്ടു. ഒട്ടേറെ വലിയ താരങ്ങളുള്ള ടീമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്, അവരുടെ നായകനാകട്ടെ എംഎസ് ധോണിയും. ധോണിയ്ക്ക് കീഴില്‍ കളിക്കുന്നതിനായി താന്‍ വെമ്പല്‍ കൊള്ളുകയാണെന്ന് സാം കറന്‍ സൂചിപ്പിച്ചു.

ചെന്നൈ കുറച്ച് പ്രായമുള്ള സ്ക്വാഡാണ് അതിനാല്‍ തന്നെ അവരുടെ പക്ഷത്ത് ക്രിക്കറ്റിലെ ചില ഇതിഹാസ താരങ്ങളുണ്ട്. ഞങ്ങള്‍ യുവ താരങ്ങള്‍ക്ക് അവരില്‍ നിന്ന് ഒട്ടേറെ പഠിക്കാനാകുമെന്നും അവരുടെ ഉപദേശങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ പറഞ്ഞു.

Previous articleറെയ്നർ ഫെർണാണ്ടസ് മുംബൈ സിറ്റിയിൽ തുടരും
Next articleപ്രീമിയർ ലീഗിലും മെയ് അവസാനം പരിശീലനങ്ങൾ തുടങ്ങും