പ്രീമിയർ ലീഗിലും മെയ് അവസാനം പരിശീലനങ്ങൾ തുടങ്ങും

Photo: www.express.co.uk
- Advertisement -

കൊറോണ കാരണം നിലച്ച ഫുട്ബോൾ ലോകം പതിയെ കളത്തിലേക്ക് തിരികെ വരികയാണ്. ജർമ്മനിയിൽ ടീമുകൾ ഇതിനകം പരിശീലനം ആരംഭിച്ചു. ഇറ്റലിയിൽ മെയ് അവസാന വാരം പരിശീലനം ആരംഭിക്കാൻ തീരുമാനമാകുന്നു. ഇപ്പോൾ ഇംഗ്ലീഷ് പ്രീമിയർ ലീഗും മടങ്ങി വരവിനെ കുറിച്ച് സൂചനകൾ നൽകുകയാണ്. മെയ് അവസാനം ടീം പരിശീലനങ്ങൾ ആരംഭിക്കുമെന്ന സൂചനകൾ പ്രീമിയർ ലീഗ് ക്ലബുകൾക്ക് കിട്ടിയിട്ടുണ്ട്.

ഒരു മാസത്തോളം പരിശീലനം നടത്തി ജൂൺ ആദ്യത്തോടെ പ്രീമിയർ ലീഗ് പുനരാരംഭിക്കാൻ ആണ് ഇപ്പോൾ ഇംഗ്ലീഷ് എഫ് എ ആലോചിക്കുന്നത്. സീസൺ ഏതു വിധത്തിലും പൂർത്തിയാക്കും എന്ന് പ്രീമിയർ ലീഗ് നേരത്തെ തന്നെ അറിയിച്ചിരുന്നു. ജൂലൈ മധ്യത്തോടെ സീസൺ അവസാനിപ്പിക്കാൻ ആകും എന്നാണ് പ്രീമിയർ ലീഗ് അധികൃതർ വിശ്വസിക്കുന്നത്.

Advertisement