റെയ്നർ ഫെർണാണ്ടസ് മുംബൈ സിറ്റിയിൽ തുടരും

മുംബൈ സിറ്റിയുടെ മധ്യനിര താരം റെയ്നർ ഫെർണാണ്ടസ് ക്ലബിൽ തുടരും. താരം ക്ലബുമായി പുതിയ കരാർ ഒപ്പുവെച്ചു. മൂന്ന് വർഷത്തേക്കുള്ള കരാറാണ് റെയ്നർ അംഗീകരിച്ചത്. രണ്ട് സീസൺ മുമ്പായിരുന്നു മോഹൻ ബഗാനിൽ നിന്ന് റെയ്നർ മുംബൈ സിറ്റിയിൽ എത്തിയത്. ഈ രണ്ടു വർഷത്തിൽ മുംബൈ സ്റ്റാർട്ടിംഗ് ഇലവനിലെ സ്ഥിരം സാന്നിദ്ധ്യം തന്നെ ആയിരുന്നു റെയ്നർ.

ഇതുവരെ 34 മത്സരങ്ങൾ മുംബൈ സിറ്റിക്കായി കളിച്ചിട്ടുണ്ട്. മൂന്ന് ഗോളുകളും മൂന്ന് അസിസ്റ്റും സംഭാന ചെയ്യാനും റെയ്നറിനായിട്ടുണ്ട്. മുമ്പ് എയർ ഇന്ത്യക്കായും കളിച്ചിട്ടുണ്ട്. സന്തോഷ് ട്രോഫിയിൽ മഹാരാഷ്ട്രയെയും താരം പ്രതിനിധീകരിച്ചിട്ടുണ്ട്.

Previous articleലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരായ സെഞ്ചുറി ഏറ്റവും പ്രിയപെട്ടതെന്ന് ശിഖർ ധവാൻ
Next articleധോണിയ്ക്ക് കീഴില്‍ കളിയ്ക്കുവാനായി വെമ്പല്‍ കൊള്ളുന്നു, ഈ കാത്തിരിപ്പ് പ്രയാസകരം