ഹകീം സിയെച് ചെൽസിയിലേക്ക് തിരികെ വരില്ല

Newsroom

Picsart 24 05 08 17 56 12 331
Download the Fanport app now!
Appstore Badge
Google Play Badge 1

ചെൽസിയുടെ മൊറോക്കോ മധ്യനിര താരം ഹകീം സിയെച് തുർക്കി ക്ലബ് ഗലറ്റസരയിൽ തുടരും. ലോണിൽ ഗലറ്റാാരെയിൽ കളിക്കുന്ന താരം ചെൽസിയിലേക്ക് തിരികെ വരില്ല. താരത്തെ സ്ഥിരകരാറിൽ വിൽക്കുന്ന കാര്യത്തിൽ തുർക്കി ക്ലബും ആയി ചെൽസി ധാരണയിൽ എത്തി. ലോൺ കരാറിൽ ഉണ്ടായിരുന്ന ബൈ ഔട്ട് ക്ലോസ് ഗലറ്റസരെ ട്രിഗർ ചെയ്തു കഴിഞ്ഞതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

ഹകീം സിയെച് 24 05 08 17 56 25 806

തുർക്കിയിൽ എത്തിയത് മുതൽ സിയെച് ഫോമിലേക്ക് ഉയർന്നിട്ടുണ്ട്. 2020ൽ അയാക്‌സിൽ നിന്നു 40 മില്യൺ അധികം പൗണ്ട് നൽകിയാണ് ചെൽസി താരത്തെ സ്വന്തമാക്കിയിരുന്നത്. 107 തവണ ചെൽസിക്ക് ആയി കളിച്ച താരത്തിനു പക്ഷെ ഇംഗ്ലണ്ടിൽ തിളങ്ങാൻ ആയില്ല. മൊറോക്കോയുടെ ലോകകപ്പ് സെമിഫൈനൽ പ്രവേശനത്തിൽ അടക്കം നിർണായക പങ്ക് വഹിച്ച സിയെച് മൊറോക്കോക്ക് ആയി 60 കളികളിൽ നിന്നു 20 ഗോളുകൾ നേടിയിട്ടുണ്ട്.