CricketFeatured

ജയം തുടര്‍ന്ന് ഇന്ത്യ, നെതര്‍ലാണ്ട്സിനെ പരാജയപ്പെടുത്തിയത് 95 റൺസിന്

Indwomen

വനിത ടി20 ലോകകപ്പിൽ തങ്ങളുടെ രണ്ടാം മത്സരത്തിൽ നെതര്‍ലാണ്ട്സിനെതിരെ 95 റൺസ് വിജയവുമായി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 209/5 എന്ന സ്കോര്‍ നേടിയപ്പോള്‍ നെതര്‍ലാണ്ട്സ് 17.3 ഓവറിൽ 114 റൺസിന് ഓള്‍ഔട്ട് ആയി.

Indwomen2

ശ്രീ ചരണി നാലും ഷഫാലി വര്‍മ്മ മൂന്നും വിക്കറ്റ് നേടിയപ്പോള്‍ നന്ദിനി ശര്‍മ്മയും രണ്ട് വിക്കറ്റ് നേടി. 28 റൺസ് നേടിയ ബെബേറ്റേ ഡി ലീഡ് ആണ് നെതര്‍ലാണ്ട്സിന്റെ ടോപ് സ്കോറര്‍. ഹെത്തര്‍ സീഗേര്‍സ് 21 റൺസും നേടി.

നേരത്തെ ഇന്ത്യയ്ക്ക് വേണ്ടി സ്മൃതി മന്ഥാന 47 പന്തിൽ 74 റൺസും ഷഫാലി വര്‍മ്മ 38 പന്തിൽ 55 റൺസും നേടിയാണ് കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. റിച്ച ഘോഷ് 8 പന്തിൽ പുറത്താകാതെ 20 റൺസ് നേടിയപ്പോള്‍ ജെമീമ റോഡ്രിഗസ് 19 റൺസ് നേടി.