CricketFeatured

രണ്ടാം ഏകദിനത്തിൽ കൂറ്റന്‍ വിജയവുമായി ഇന്ത്യ

Shubmangill

അഫ്ഗാനിസ്ഥാനെതിരെ രണ്ടാം ഏകദിനത്തിൽ 170 റൺസിന്റെ വലിയ വിജയവുമായി ഇന്ത്യ. ശുഭ്മന്‍ ഗില്ലും ഇഷാന്‍ കിഷനും നേടിയ ശതകങ്ങള്‍ ഇന്ത്യയെ 402 എന്ന കൂറ്റന്‍ സ്കോറിലേക്ക് എത്തിച്ചപ്പോള്‍ അഫ്ഗാനിസ്ഥാന് 44.3 ഓവറിൽ 232 റൺസ് മാത്രമേ നേടാനായുള്ളു.

Shubmanishan

ഗിൽ 110 പന്തിൽ 154 റൺസ് നേടിയപ്പോള്‍ ഇഷാന്‍ കിഷന്‍ 79 പന്തിൽ 125 റൺസ് നേടി. 48 റൺസ് നേടിയ രോഹിത് ശര്‍മ്മയാണ് മറ്റൊരു പ്രധാന സ്കോറര്‍. അഫ്ഗാനിസ്ഥാന് വേണ്ടി നാന്‍ഗേയാലിയ ഖരോട്ടി നാലും റഷീദ് ഖാന്‍ മൂന്നും വിക്കറ്റ് നേടി. ഇന്ത്യ 49.5 ഓവറിൽ ഓള്‍ഔട്ട് ആകുകയായിരുന്നു.

Indiamen

മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന് വേണ്ടി 79 റൺസുമായി റഹ്മത് ഷാ ടോപ് സ്കോറര്‍ ആയി. റഹ്മാനുള്ള ഗുര്‍ബാസ് 41 റൺസും സേദിഖുള്ളി അടൽ 42 റൺസും നേടി. ഇന്ത്യയ്ക്കായി അര്‍ഷ്ദീപും ഗുര്‍ണൂര്‍ ബ്രാറും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ പ്രിന്‍സ് യാദവ് രണ്ട് വിക്കറ്റ് നേടി.