ആര്‍സിബിയുടെ ജൈത്രയാത്ര തുടരുന്നു, മൂന്നാം ജയം സ്വന്തമാക്കി കോഹ്‍ലിയും സംഘവും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎല്‍ 2021ലെ തങ്ങളുടെ തുടര്‍ച്ചയായ മൂന്നാം ജയം സ്വന്തമാക്കി വിരാട് കോഹ്‍ലിയുടെ ആര്‍സിബി. ഇന്ന് ഗ്ലെന്‍ മാക്സ്വെല്ലിന്റെയും എബി ഡി വില്ലിയേഴ്സിന്റെയും തകര്‍പ്പന്‍ ബാറ്റിംഗിന്റെ ബലത്തില്‍ 204 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ നേടിയ ബാംഗ്ലൂര്‍ എതിരാളികളായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 166 റണ്‍സില്‍ പിടിച്ചുകെട്ടിയാണ് മത്സരത്തില്‍ 38 റണ്‍സിന്റെ വിജയം കരസ്ഥമാക്കിയത്. 8 വിക്കറ്റാണ് ടീമിന് നഷ്ടമായത്.

ടോപ് ഓര്‍ഡറില്‍ ശുഭ്മന്‍ ഗില്‍(9 പന്തില്‍ 21), നിതീഷ് റാണ(18), രാഹുല്‍ ത്രിപാഠി(25) എന്നിവരെല്ലാം അതിവേഗത്തില്‍ സ്കോറിംഗ് തുടങ്ങിയെങ്കിലും നിലയുറപ്പിക്കുവാന്‍ സമ്മതിക്കാതെ ആര്‍സിബി ബൗളര്‍മാര്‍ ഇവരെ മടക്കിയയ്ക്കുകയായിരുന്നു.

30 പന്തില്‍ 84 റണ്‍സെന്ന നിലയിലായിരുന്നു ദിനേശ് കാര്‍ത്തിക്കിന്റെയും ഓയിന്‍ മോര്‍ഗന്റെയും(29) വിക്കറ്റുകള്‍ നഷ്ടമായ കൊല്‍ക്കത്ത ഒരു ഘട്ടത്തില്‍. ചഹാല്‍ എറിഞ്ഞ 17ാം ഓവറില്‍ ഒരു സിക്സും മൂന്ന് ഫോറും നേടിയപ്പോള്‍ ഓവറില്‍ നിന്ന് 20 റണ്‍സും ലക്ഷ്യം മൂന്നോവറില്‍ 59 റണ്‍സുമായി മാറുകയായിരുന്നു.

ആന്‍ഡ്രേ റസ്സല്‍ 20 പന്തില്‍ 31 റണ്‍സ് നേടി പൊരുതി നോക്കിയെങ്കിലും ലക്ഷ്യം കൊല്‍ക്കത്തയ്ക്ക് അപ്രാപ്യമായി നിന്നു. ഷാക്കിബ് അല്‍ ഹസന്‍ 26 റണ്‍സ് നേടി. റോയല്‍ ചലഞ്ചേഴ്സിന് വേണ്ടി റണ്‍സ് അധികം വിട്ട് നല്‍കിയെങ്കിലും കൈല്‍ ജാമിസണ്‍ മൂന്ന് വിക്കറ്റ് നേടി. ഹര്‍ഷല്‍ പട്ടേല്‍ 17 റണ്‍സ് മാത്രം വിട്ട് നല്‍കി രണ്ടും യൂസുവേന്ദ്ര ചഹാലും രണ്ട് വിക്കറ്റ് നേടി.