ഇന്ത്യന്‍ താരങ്ങള്‍ ജനുവരി 26ന് ചെന്നൈയിലെത്തും

ഓസ്ട്രേലിയയില്‍ നിന്ന് മടങ്ങിയെത്തിയ ഇന്ത്യന്‍ താരങ്ങള്‍ അടുത്ത പരമ്പരയ്ക്കായി ജനുവരി 26ന് ചെന്നൈയില്‍ എത്തും. ഇംഗ്ലണ്ടിനെതിരെ ഫെബ്രുവരി അഞ്ചിനാണ് ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. ഓസ്ട്രേലിയന്‍ പര്യടനത്തിന്റെ ഭാഗമല്ലാത്ത എന്നാല്‍ ഇംഗ്ലണ്ട് പരമ്പരയില്‍ ഇടം പിടിച്ച താരങ്ങള്‍ ജനുവരി 23ന് ചെന്നൈയിലെത്തുമെന്നാണ് അറിയുന്നത്. ഇന്ത്യയുടെ നെറ്റ്സ് ബൗളര്‍മാരും സ്റ്റാന്‍ഡ്-ബൈ താരങ്ങളുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

ഈ സംഘങ്ങളെല്ലാം 7 ദിവസത്തെ ബയോ ബബിള്‍ ജീവിത്തതിലേക്ക് അതിന് ശേഷം പ്രവേശിക്കുമെന്നാണ് അറിയുന്നത്. താരങ്ങളെ പരിശീലനത്തിന് ഫെബ്രുവരി 2 മുതല്‍ മാത്രമേ അനുവദിക്കുകയുള്ളുവെന്നും തമിഴ്നാട് ക്രിക്കറ്റ് അസോസ്സിയേഷന്‍ ഭാരവാഹി അറിയിച്ചു.