സൂപ്പർ ലീഗ് വേണ്ട എന്ന് ഫിഫ, കളിച്ചാൽ താരങ്ങൾക്കും ക്ലബുകൾക്കും വിലക്ക്

- Advertisement -

യൂറോപ്പിലെ വൻ ക്ലബുകൾ ചേർന്ന് നടത്താൻ ഉദ്ദേശിച്ചിരുന്ന സൂപ്പർ ലീഗ് ടൂർണമെന്റിന് തിരിച്ചടി. ഫിഫയും ഒപ്പം ആറ് പ്രധാന ഫുട്ബോൾ ഫെഡറേഷനുകളും സൂപ്പർ ലീഗിനെതിരെ ഔദ്യോഗിക പ്രസ്താവനയുമായി എത്തി. സൂപ്പർ ലീഗിന് ഫിഫയുടെ അംഗീകാരം ഉണ്ടാകില്ല എന്നും അതിൽ പങ്കെടുക്കുന്ന ക്ലബുകളെയും താരങ്ങളെയും ഫിഫ ടൂർണമെന്റുകളിൽ നിന്ന് വിലക്കും എന്നും ഇന്ന് പുറത്തിറങ്ങിക ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

ഇപ്പോൾ ഉള്ള ചാമ്പ്യൻസ് ലീഗിനും ലീഗുകൾക്കും സമാന്തരമായി യൂറോപ്പൊലെ വമ്പൻ ക്ലബുകൾ ചേർന്ന് സൂപ്പർ ലീഗെന്ന പേരിൽ ഒരു ടൂർണമെന്റ് നടത്താൻ പദ്ധതിയിട്ടിരുന്നു. അമേരിക്കൻ ആസ്താനമായ ഒരു കമ്പനി ആയിരുന്നു ഈ ടൂർണമെന്റിന് വേണ്ടി മുൻകൈ എടുത്തിരുന്നത്. എന്നാൽ അതിനൊക്കെ തിരിച്ചടി ആയിരിക്കുകയാണ് ഫിഫയുടെ പ്രസ്താവന. ക്ലബ് ഫുട്ബോൾ ലോകകപ്പ് പോലുള്ള ടൂർണമെന്റ് മാത്രമാണ് ഫിഫ ആഗ്രഹിക്കുന്നത് എന്നും. അല്ലാതെ വലിയ ടീമുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ടൂർണമെന്റുകൾ ഫുട്ബോളിന്റെ വളർച്ചയ്ക്ക് നല്ലതല്ല എന്നും ഫിഫ പറഞ്ഞു.

Advertisement