ചെന്നൈയില്‍ ഇന്ത്യയുടെ വിജയം മൂന്ന് വിക്കറ്റ് അകലെ

India

ചെന്നൈയില്‍ 54/3 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് നാല് വിക്കറ്റ കൂടി നഷ്ടം. നാലാം ദിവസം ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ ഇംഗ്ലണ്ട് 116/7 എന്ന നിലയില്‍ ആണ്. ഇന്ന് 49ാം ഓവറിന്റെ മൂന്നാം പന്തില്‍ ബെന്‍ ഫോക്സിനെ കുല്‍ദീപ് യാദവ് പുറത്താക്കിയപ്പോള്‍ ലഞ്ചിന് പിരിയുവാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.

ഡാനിയേല്‍ ലോറന്‍സ്(26), ബെന്‍ സ്റ്റോക്സ്(8) എന്നിവരെ രവിചന്ദ്രന്‍ അശ്വിന്‍ പുറത്താക്കിയപ്പോള്‍ 12 റണ്‍സ് നേടിയ ഒല്ലി പോപിനെ അക്സര്‍ പട്ടേല്‍ വീഴ്ത്തി.

33 റണ്‍സ് നേടിയ ജോ റൂട്ട് ആണ് ക്രീസിലുള്ള താരം. വാലറ്റത്തോടൊപ്പം താരത്തിന്റെ ചെറുത്ത് നില്പ് രണ്ടാം സെഷനില്‍ എത്ര നേരം ഉണ്ടാകുമെന്നത് മാത്രമാകും ഇന്ത്യയുടെ വിജയം വൈകിപ്പിക്കുക.

Previous articleകിംഗ്സ് ഇലവൻ പഞ്ചാബിന്റെ പേരു മാറ്റി, ഇനി പഞ്ചാബ് കിംഗ്സ്
Next articleഈ ടീം രണ്ടാം നിര ടീമാണെന്ന് തനിക്ക് ഒരിക്കുലും തോന്നിയില്ല – ക്രെയിഗ് ബ്രാത്‍വൈറ്റ്