കിംഗ്സ് ഇലവൻ പഞ്ചാബിന്റെ പേരു മാറ്റി, ഇനി പഞ്ചാബ് കിംഗ്സ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ പി എൽ ടീമായ കിംഗ്സ് ഇലവൻ പഞ്ചാബ് അവരുടെ പേര് മാറ്റാൻ തീരുമാനിച്ചു. പഞ്ചാബ് കിംഗ്സ് എന്നാകും ഇനി ടീം അറിയപ്പെടുക‌. ക്ലബിന്റെ പുതിയ ലോഗോയും ജേഴ്സിയും ഒക്കെ ഉടൻ പുറത്തിറക്കും. പേരു മാറ്റാനുള്ള തീരുമാനം ബി സി സി ഐ അംഗീകരിച്ചിട്ടുണ്ട്. ഫ്രാഞ്ചൈസിയെ റീ ബ്രാൻഡി ചെയ്യാൻ വേണ്ടിയാണ് പുതിയ മാറ്റങ്ങൾ.

നേരത്തെ ഡെൽഹിയും സമാനമായ രീതിയിൽ ക്ലബിനെ റീബ്രാൻഡ് ചെയ്തിരുന്നു. ഫെബ്രുവരി 18ന് നടക്കുന്ന താര ലേലത്തിനു മുമ്പ് ഒരു ചടങ്ങിൽ ക്ലബിന്റെ പുതിയ ലോഗോയും മറ്റും പുറത്തു വിടും. 13 വർഷർത്തെ ഐ പി എൽ ചരിത്രത്തിൽ ഒരു കിരീടം പോലും നേടാൻ പഞ്ചാബിനായിട്ടില്ല.