ഈ ടീം രണ്ടാം നിര ടീമാണെന്ന് തനിക്ക് ഒരിക്കുലും തോന്നിയില്ല – ക്രെയിഗ് ബ്രാത്‍വൈറ്റ്

Westindies

ബംഗ്ലാദേശില്‍ വിന്‍ഡീസിനെ ചരിത്ര വിജയത്തിലേക്ക് നയിച്ച ക്രെയിഗ് ബ്രാത്‍വൈറ്റ് പ്രമുഖ താരങ്ങളില്ലാതെയാണ് പരമ്പരയ്ക്കായി എത്തിയത്. എന്നാല്‍ ചട്ടോഗ്രാമിലും ധാക്കയിലും വിജയം നേടി ഏവരുടെയും പ്രതീക്ഷകള്‍ കരീബിയന്‍ സംഘം തെറ്റിച്ചു. തനിക്ക് എന്നാല്‍ ഈ ടീം രണ്ടാം നിരയാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല എന്നാണ് ക്രെയിഗ് ബ്രാത്‍വൈറ്റ് വ്യക്തമാക്കിയത്.

മുന്‍ നിര താരങ്ങള്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ ആരോഗ്യ കാരണങ്ങളാല്‍ വിട്ട് നിന്നപ്പോള്‍ വീരോചിതമായ പോരാട്ടം ആണ് പകരക്കാരായി എത്തിയ യുവ താരങ്ങള്‍ പുറത്തെടുത്തത്. ഈ വിജയം വളരെ ആഹ്ലാദം നല്‍കുന്ന ഒന്നാണന്നും ബാറ്റിംഗിലായാലും ബൗളിംഗിലായാലും പദ്ധതികള്‍ കൃത്യമായ നടപ്പിലാക്കാനായത് ടീമിന് ഗുണം ചെയതുവെന്നും ബ്രാത്‍വൈറ്റ് വ്യക്തമാക്കി.

ഈ വിജയം വിന്‍ഡീസ് ക്രിക്കറ്റിലെ പ്രതിഭയെക്കുറിച്ച് മികച്ച സൂചനയാണ് നല്‍കുന്നതെന്നും അണ്ടര്‍ 19 ലോകകപ്പ് ജയിച്ച ടീമിലെ പല താരങ്ങളും ഇപ്പോള്‍ അവസരം ലഭിച്ചപ്പോള്‍ അത് ഉപയോഗപ്പെടുത്തിയെന്നും ബ്രാത്‍വൈറ്റ് വ്യക്തമാക്കി.

Previous articleചെന്നൈയില്‍ ഇന്ത്യയുടെ വിജയം മൂന്ന് വിക്കറ്റ് അകലെ
Next articleപ്രതീക്ഷകളുടെ ഭാരമില്ലാതെ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഹൈദരാബാദിനെതിരെ