രോഹിത്തിന്റെ അര്‍ദ്ധ ശതകത്തിന്റെ ബലത്തില്‍ ഇന്ത്യ, ഇന്നത്തെ അവസാന ഓവറില്‍ കോഹ്‍ലിയെ ഇന്ത്യയ്ക്ക് നഷ്ടം

Rohitsharma
- Advertisement -

ഇംഗ്ലണ്ടിനെ 112 റണ്‍സിന് പുറത്താക്കിയ ഇന്ത്യ തങ്ങളുടെ ഒന്നാം ദിവസത്തെ ബാറ്റിംഗ് അവസാനിക്കുമ്പോള്‍ 99/3 എന്ന നിലയില്‍. തുടക്കത്തില്‍ ശുഭ്മന്‍ ഗില്ലിനെയും ചേതേശ്വര്‍ പുജാരയെയും നഷ്ടമായി 34/2 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ വിരാട് കോഹ്‍ലിയോടൊപ്പം രോഹിത് ശര്‍മ്മയാണ് മുന്നോട്ട് നയിച്ചത്. ഇരുവരും ചേര്‍ന്ന് കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യയെ ഒന്നാം ദിവസം അവസാനിപ്പിക്കുവാന്‍ സഹായിക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് ഇന്നത്തെ അവസാന ഓവറില്‍ വിരാട് കോഹ്‍ലിയുടെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായത്.

Jackleach

27 റണ്‍സ് നേടിയ കോഹ്‍ലിയെ ജാക്ക് ലീഷ് ആണ് പുറത്താക്കിയത്. നേരത്തെ ചേതേശ്വര്‍ പുജാരയുടെ വിക്കറ്റും ലീഷ് ആണ് നേടിയത്. ഗില്ലിനെ ജോഫ്രയാണ് വീഴ്ത്തിയത്. കോഹ്‍ലിയും രോഹിത്തും ചേര്‍ന്ന് 64 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ നേടിയത്.

Advertisement