വീണ്ടും ആരോസിന് വൻ പരാജയം

20210224 212917
- Advertisement -

ഐ ലീഗിന്റെ ആദ്യ ഘട്ടം അവസാനിക്കുമ്പോൾ ഇന്ത്യൻ ആരോസ് തന്നെ ആകും അവസാന സ്ഥാനത്ത് ഉണ്ടാവുക എന്ന് ഉറപ്പായി. ഇന്ന് നടന്ന മത്സരത്തിൽ ട്രാവുവിനോട് ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ പരാജയമാണ് ആരോസ് ഏറ്റുവാങ്ങിയത്. ബിദ്യാസാഗറിന്റെ ഇരട്ട ഗോളുകളാണ് ട്രാവു വിജയത്തിൽ നിർണായകമായത്. 14ആം മിനുട്ടിലും 50ആം മിനുട്ടിലും ആയിരുന്നു ബിദ്യാസാഗറിന്റെ ഗോളുകൾ.

ഹോങ്രീവ, ടർസുനോവ്, ഹോറം എന്നിവരും ട്രാവുവിനായി ഇന്ന് ഗോളുകൾ നേടി. പാട്രെ ആണ് ആരോസിന്റെ ആശ്വാസ ഗോൾ നേടിയത്. ആദ്യ ഘട്ടത്തിലെ 10 മത്സരങ്ങൾ അവസാനിച്ചപ്പോൾ ആകെ‌ 4 പോയിന്റ് നേടാനെ ആരോസിനായുള്ളൂ. 9 മത്സരങ്ങളിൽ 13 പോയിന്റുമായി ട്രാവു അഞ്ചാം സ്ഥാനത്ത് നിൽക്കുകയാണ്.

Advertisement