സഞ്ജുവും കോഹ്ലിയും ഉൾപ്പെടെ 5 താരങ്ങൾക്ക് ലോകകപ്പ് സന്നാഹ മത്സരം നഷ്ടമാകും

Newsroom

Picsart 23 12 22 14 04 49 609
Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പിനു മുന്നോടിയായി ഇന്ത്യ കളിക്കുന്ന ഒരേയൊരു സന്നാഹ മത്സരത്തിൽ വിരാട് കോഹ്ലി, സഞ്ജു സാംസൺ എന്നിവർ ഉൾപ്പെടെ അഞ്ച് താരങ്ങൾ കളിക്കില്ല.ഐ പി എൽ പ്ലേ ഓഫിൽ കളിക്കുന്നതിനാൽ ഇവർ അമേരിക്കയിൽ എത്താൻ വൈകും എന്നതാണ് ഇതിനു കാരണം.

സഞ്ജു

ഇന്ത്യൻ ക്രിക്കറ്റ് ടീം ആകെ ഒരു സന്നാഹ മത്സരം മാത്രമാണ് ലോകകപ്പിനു മുന്നെ കളിക്കുന്നത്. ലോകകപ്പ് ടീമിൽ ഉള്ള വിരാട് കോഹ്‌ലി, മുഹമ്മദ് സിറാജ്, സഞ്ജു സാംസൺ, ചാഹൽ, ജയ്സ്വാൾ എന്നിവർക്ക് ആകും ബംഗ്ലാദേശിന് എതിരാറ്റ സന്നാഹ മത്സരം നഷ്ടമാവുക. ജൂൺ ഒന്നിന് ആണ് ആ മത്സരം നടക്കേണ്ടത്. ജൂൺ 5ന് ആണ് ഇന്ത്യയുടെ ലോകകപ്പിലെ ആദ്യ മത്സരം നടക്കുന്നത്.

ഐ പി എൽ പ്ലേ ഓഫിൽ എത്താത്ത ഇന്ത്യൻ താരങ്ങളുടെ ആദ്യ ബാച്ച് മെയ് 25 ന് അർദ്ധരാത്രി അമേരിക്കയിൽ എത്തും. രണ്ടാമത്തെ സംഘം മെയ് 28ന് ആകും ന്യൂയോർക്കിലെത്തുക. അവർക്ക് വിശ്രമം നൽകി ലോകകപ്പിലെ ആദ്യ മത്സരം കളിപ്പിക്കുക ആകും ടീം പ്ലാൻ ചെയ്യുന്നത്. സന്നാഹ മത്സരത്തിൽ ഇതുകൊണ്ട് തന്നെ റിസേർവ്സ് താരങ്ങൾ ഇറങ്ങേണ്ടി വരും.