രോഹിത്തും വിഹാരിയും അടങ്ങുന്നു 12 അംഗ സംഘത്തെ പ്രഖ്യാപിച്ച് ഇന്ത്യ

- Advertisement -

അഡിലെയ്ഡ് ടെസ്റ്റിനുള്ള 12 അംഗ സംഘത്തെ പ്രഖ്യാപിച്ച് ഇന്ത്യ. പൃഥ്വി ഷായുടെ പരിക്ക് മൂലം മുരളി വിജയും കെഎല്‍ രാഹുലും ഓപ്പണര്‍മാരായി എത്തും. ആറാം നമ്പറിലേക്ക് ഹനുമ വിഹാരിയും രോഹിത് ശര്‍മ്മയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാണ് ഇന്ത്യന്‍ ടീമില്‍ കാണാന്‍ പോകുന്നത്. ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ് എന്നിവരാണ് ടീമില്‍ ഇടം പിടിക്കാത്ത താരങ്ങള്‍.

അരങ്ങേറ്റത്തില്‍ ഇംഗ്ലണ്ടില്‍ അര്‍ദ്ധ ശതകം നേടിയ വിഹാരിയെയ്ക്കാവും രോഹിത് ശര്‍മ്മയെ അപേക്ഷിച്ച് മുന്‍തൂക്കമെന്ന് വേണം വിലയിരുത്തുവാന്. രോഹിത് ശര്‍മ്മ 40 റണ്‍സ് സന്നാഹ മത്സരത്തില്‍ നേടിയപ്പോള്‍ വിഹാരി 53 റണ്‍സ് നേടി. പാര്‍ടൈം സ്പിന്‍ ബൗളറായും ഉപയോഗപ്പെടുത്താമെന്നത് വിഹാരിയ്ക്ക് കൂടുതല്‍ സാധ്യത നല്‍കുന്നു.

ഇന്ത്യ: മുരളി വിജയ്, കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോഹ്‍ലി, അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ്മ, ഹനുമ വിഹാരി, ഋഷഭ് പന്ത്, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി

Advertisement