പത്ത് പേരുമായി കളിച്ചും പാലസിനെ വീഴ്ത്തി ബ്രൈറ്റൻ

- Advertisement -

ഒരു മണിക്കൂറിലേറെ പത്ത് പേരുമായി കളിച്ചിട്ടും ക്രിസ്റ്റൽ പാലസിനെതിരെ ബ്രൈറ്റന് ത്രസിപ്പിക്കുന്ന ജയം. 3-1 നാണ് അവർ പാലസിനെ സ്വന്തം മൈതാനത്ത് മറികടന്നത്.

ആദ്യ പകുതിയിൽ 24 ആം മിനുട്ടിൽ ഗ്ലെൻ മറിയുടെ പെനാൽറ്റി ഗോളിൽ ബ്രൈറ്റൻ ലീഡ് നേടിയിരുന്നു. എന്നാൽ 28 ആം മിനുട്ടിൽ ഷെയിൻ ഡെഫി ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പാലസിന് തിരിച്ചു വരവിന് അവസരം ഒരുങ്ങും എന്ന് പ്രതീക്ഷിച്ചെങ്കിലും 31 ആം മിനുട്ടിൽ ലിയോൺ ബലോഗൺ ബ്രൈറ്റന് രണ്ടാം ഗോൾ സമ്മാനിക്കുകയായിരുന്നു. 35 ആം മിനുട്ടിൽ മറി പരിക്കേറ്റ് പിന്മാറിയപ്പോൾ പകരക്കാരനായി ഇറങ്ങിയ ഫ്ലോറിൻ ആന്ദോൻ ആണ് ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ അവരുടെ മൂന്നാം ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ പാലസിന് ബേധപെട്ട പ്രകടനം നടത്താൻ ആയെങ്കിലും തിരിച്ചു വരവിന് സാധിച്ചില്ല. 81 ആം മിനുട്ടിൽ മിലിജോജവിക് നേടിയ പെനാൽറ്റി ഗോളാണ് പാലസിന്റെ ഏക ഗോൾ.

Advertisement