ചെന്നൈയുടെ കുതിപ്പിന് തടയിട്ട് മോഹിത് ശര്‍മ്മ, ഗുജറാത്തിന് 35 റൺസ് വിജയം

Sports Correspondent

Mohitsharma
Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ അവസാന സ്ഥാനത്ത് നിന്ന് ഗുജറാത്തിന് മോചനം. ഇന്ന് ചെന്നൈയ്ക്കെതിരെ 35 റൺസ് വിജയം നേടിയാണ് ഗുജറാത്ത് അവസാന സ്ഥാനത്ത് നിന്ന് നിലമെച്ചപ്പെടുത്തിയത്.  ചെന്നൈ 8 വിക്കറ്റ് നഷ്ടത്തിൽ 196 റൺസാണ്നേടിയത്.

ആദ്യം ബാറ്റ് ചെയ്ത് 231 റൺസ് നേടിയ ടീമിനായി സായി സുദര്‍ശനും ശുഭ്മന്‍ ഗില്ലും ശതകങ്ങള്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിൽ ചെന്നൈയ്ക്കായി ഡാരിൽ മിച്ചലും മോയിന്‍ അലിയും തിരിച്ചുവരവിന് കളമൊരുക്കുവാന്‍ ശ്രമിച്ചുവെങ്കിലും മോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ സ്പെൽ ചെന്നൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയാണ് ഏല്പിച്ചിരിക്കുന്നത്.

Mitchellmoeen

10 റൺസ് നേടിയപ്പോള്‍ ചെന്നൈയുടെ മൂന്ന് വിക്കറ്റാണ് നഷ്ടമായത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ടീം നേടിയത് 43 റൺസും. ഡാരിൽ മിച്ചലും മോയിന്‍ അലിയും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിച്ചപ്പോള്‍ ചെന്നൈ പത്തോവര്‍ പിന്നിട്ടപ്പോള്‍ 86 റൺസായിരുന്നു നേടിയത്. ലക്ഷ്യം പിന്നെയും വലുതായി തന്നെ നിന്നപ്പോള്‍ പതിനൊന്നാം ഓവറിൽ നൂര്‍ അഹമ്മദിനെ ഹാട്രിക്ക് സിക്സുകളോടെയാണ് മോയിന്‍ അലി വരവേറ്റത്. തൊട്ടടുത്ത ഓവറിൽ റഷീദ് ഖാനെ ഫോറും സിക്സും നേടി മിച്ചൽ മാര്‍ഷും റൺ റേറ്റ് ഉയര്‍ത്തി. 12 ഓവര്‍ പിന്നിട്ടപ്പോള്‍ 119/3 എന്ന സ്കോറാണ്

എന്നാൽ തൊട്ടടുത്ത ഓവറിൽ ഡാരിൽ മിച്ചലിനെ പുറത്താക്കി മോഹിത് ശര്‍മ്മ ഈ കൂട്ടുകെട്ട് തകര്‍ക്കുകയായിരുന്നു. നാലാം വിക്കറ്റിൽ 109 റൺസാണ് ഇവര്‍ നേടിയത്. മിച്ചൽ 34 പന്തിൽ 63 റൺസുമായി പുറത്തായി. 36 പന്തിൽ 56 റൺസ് നേടിയ മോയിന്‍ അലിയുടെ വിക്കറ്റും മോഹിത് ശര്‍മ്മയാണ് നേടിയത്. 15 ഓവര്‍ പിന്നിടുമ്പോള്‍ ചെന്നൈ 143 എന്ന നിലയിലായിരുന്നു.  അവസാന അഞ്ചോവറിൽ 89 റൺസായിരുന്നു ടീം നേടേണ്ടിയിരുന്നത്.

13 പന്തിൽ 21 റൺസ് നേടിയ ശിവം ദുബേയെയും പുറത്താക്കിയപ്പോള്‍ മോഹിത് തന്റെ മൂന്നോവറിൽ 21 റൺസ് മാത്രം വിട്ട് നൽകി 3 വിക്കറ്റാണ് നേടിയത്. 18ാം ഓവറിൽ ജഡേജയെയും സാന്റനറിനെയും പുറത്താക്കി റഷീദ് ഖാന്‍ ചെന്നൈയുടെ പ്രതീക്ഷകളെ ഇല്ലാതാക്കി. 10 പന്തിൽ 18 റൺസായിരുന്നു ജഡേജ നേടിയത്.

മോഹിത് തന്റെ സ്പെൽ അവസാനിപ്പിക്കുമ്പോള്‍ 31 റൺസ് മാത്രമാണ് വിട്ട് നൽകിയത്. അവസാന ഓവറിൽ 52 റൺസ് വിജയത്തിനായി വേണ്ടപ്പോള്‍ ധോണി റഷീദ് ഖാനെ തുടരെ രണ്ട് സിക്സുകള്‍ക്ക് പായിച്ചു. അവസാന പന്തിൽ ഒരു ബൗണ്ടറി കൂടി ധോണി നേടിയപ്പോള്‍ താരം 11 പന്തിൽ 26 റൺസാണ് നേടിയത്. 35 റൺസ് വിജയത്തോടെ ഗുജറാത്തിന്റെ പ്ലേ ഓഫ് മോഹങ്ങള്‍ സജീവമായി തന്നെ തുടരുന്നു.