ത്രിരാഷ്ട്ര പരമ്പര ഫൈനലില്‍ ശ്രീലങ്ക എ ടീമിനെതിരെ വിജയം നേടി ഇന്ത്യ എ ടീം

വൈഭവ് സൂര്യവന്‍ഷിയുടെ മികവിൽ 377 റൺസ് നേടിയ ഇന്ത്യ എ ടീമിന് ശ്രീലങ്ക എ ടീമിനെതിരെ ത്രിരാഷ്ട്ര പരമ്പര ഫൈനലില്‍ 66 റൺസ് വിജയം. വൈഭവ് നേടിയ 94 റൺസാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍ നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 47.1 ഓവറിൽ 311 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

62 റൺസ് നേിയ വനുജ സഹന്‍ ആണ് ശ്രീലങ്കയുടെ ടോപ് സ്കോറര്‍. സദീര സമരവിക്രമ 52 റൺസും വിജയകാന്ത് വിയാസകാന്ത് 39 റൺസും നേടി. ഇന്ത്യയ്ക്കായി യഷ് താക്കൂറും വിപ്‍രാജ് നിഗവും മൂന്ന് വീതം വിക്കറ്റും അനുകുൽ റോയ് 2 വിക്കറ്റും നേടി.
അഫ്ഗാനിസ്ഥാന്‍ ആയിരുന്നു പരമ്പരയിലെ മൂന്നാമത്തെ ടീം.