CricketFeatured

29 പന്തിൽ 94 റൺസുമായി വൈഭവ്, 377 റൺസ് നേടി ഇന്ത്യ എ

Vaibhavsooryavanshi

ശ്രീലങ്ക എയ്ക്കെതിരെയുള്ള ഫൈനലില്‍ വൈഭവ് സൂര്യവന്‍ഷിയുടെ സംഹാര താണ്ഡവം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 377/9 എന്ന സ്കോര്‍ നേടിയപ്പോള്‍ 29 പന്തിൽ 94 റൺസ് നേടിയ വൈഭവ് ആണ് ശ്രീലങ്ക ബൗളിംഗിനെ തച്ചോടിച്ചത്.

തിലക് വര്‍മ്മ 67 റൺസും റുതുരാജ് ഗായക്വാഡ് 40 റൺസും നേടിയപ്പോള്‍ പ്രിയാന്‍ഷ് ആര്യ (39), കുമാര്‍ കുഷാഗ്ര (36) എന്നിവരും മികവ് പുലര്‍ത്തി. അനുകുൽ റോയി 15 പന്തിൽ 39 റൺസും വിപ്‍രാജ് നിഗം 27 റൺസും നേടി ഇന്ത്യയ്ക്ക് മികച്ച സ്കോര്‍ നൽകി.

ശ്രീലങ്കയ്ക്കായി കുഗാതാസ് മാതുലന്‍, രവിന്ദു ഫെ‍‍‍ര്‍‍ണാണ്ടോ, വനുജ സഹന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.