FeaturedCricket

ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ച് കാപ്

Kapp

ഐസിസി വനിത ടി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് പരാജയം. ഇന്ന് ദക്ഷിണാഫ്രിക്കയോട് ഇന്ത്യ തോൽവി ഏറ്റുവാങ്ങുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 158/7 എന്ന സ്കോര്‍ നേടിയപ്പോള്‍ ദക്ഷിണാഫ്രിക്കയെ 6 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചത് മരിസാനെ കാപ് ആണ്. താരം പുറത്താകാതെ 45 പന്തിൽ നിന്ന് 81 റൺസ് നേടിയപ്പോള്‍ ദക്ഷിണാഫ്രിക്ക 19.1 ഓവറിൽ വിജയം കുറിച്ചു.

15 പന്തിൽ 31 റൺസ് നേടിയ ഷഫാലി വര്‍മ്മ ഇന്ത്യയുടെ ടോപ് സ്കോറര്‍ ആയപ്പോള്‍ 29 റൺസുമായി ദീപ്തി ശര്‍മ്മയും 24 റൺസ് നേടി ഹര്‍മ്മന്‍പ്രീത് കൗറുമാണ് ഇന്ത്യന്‍ നിരയിൽ തിളങ്ങിയത്. കൃത്യ സമയത്ത് വിക്കറ്റുകളുമായി ദക്ഷിണാഫ്രിക്ക ഇന്ത്യയ്ക്ക് മേൽ സമ്മര്‍ദ്ദം സൃഷ്ടിച്ചപ്പോള്‍ കാപും ഷബ്നിം ഇസ്മൈലും ടീമിന് വേണ്ടി രണ്ട് വീതം വിക്കറ്റ് നേടി.

Indwomen

81 റൺസ് നേടിയ കാപിന് പുറമെ 40 റൺസ് നേടിയ താസ്മിന്‍ ബ്രിട്സ് ആണ് ദക്ഷിണാഫ്രിക്കയുടെ പ്രധാന സ്കോറര്‍. ഇന്ത്യയ്ക്ക് വേണ്ടി ശ്രി ചരണി 3 വിക്കറ്റ് നേടിയെങ്കിലും ഫീൽഡിംഗിനിടെ ക്യാച്ചുകള്‍ കൈവിട്ടത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.