CricketFeatured

ഗോളിൽ 165 റൺസ് വിജയവുമായി ഇന്ത്യ

Indisrilanka

ഗോള്‍ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 165 റൺസ് വിജയം. 372 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ശ്രീലങ്കയുടെ രണ്ടാം ഇന്നിംഗ്സ് 206 റൺസിൽ അവസാനിക്കുകയായിരുന്നു. സോണൽ ദിനുഷ 84 റൺസുമായി രണ്ടാം ഇന്നിംഗ്സിലെ ടോപ് സ്കോറര്‍ ആയി.

ഇന്ത്യയ്ക്ക് വേണ്ടി മാനവ് സുഥര്‍ 6 വിക്കറ്റും പ്രസിദ്ധ് കൃഷ്ണ 2 വിക്കറ്റും നേടിയപ്പോള്‍ ധനന്‍ജയ ഡി സിൽവ 59 റൺസ് നേടി ശ്രീലങ്കയ്ക്കായി പൊരുതി നോക്കി.

Manavsuthar

ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 462 റൺസ് നേടിയപ്പോള്‍ ശ്രീലങ്ക 284 റൺസാണ് നേടിയത്. ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 193 റൺസ് നേടിയപ്പോള്‍ ശ്രീലങ്ക രണ്ടാം ഇന്നിംഗ്സിൽ 206 റൺസാണ് നേടിയത്.