CricketFeatured

ശ്രീലങ്കയുടെ 6 വിക്കറ്റ് നഷ്ടം, ജയിക്കാന്‍ വേണ്ടത് 197 റൺസ്

Jadejaindia

ഗോള്‍ ടെസ്റ്റിന്റെ അവസാന ദിവസം ലഞ്ചിന് പിരിയുമ്പോള്‍ ശ്രീലങ്ക 175/6 എന്ന നിലയിൽ. 84/4 എന്ന നിലയിൽ അഞ്ചാം ദിവസം തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ശ്രീലങ്കയ്ക്ക് ആദ്യം നഷ്ടമായത് ധനന്‍ജയ ഡി സിൽവയെയാണ്.

അഞ്ചാം വിക്കറ്റിൽ സോണൽ ദിനുഷയോടൊപ്പം 95 റൺസ് കൂട്ടിചേര്‍ത്ത് ധി സിൽവ ശ്രീലങ്കയെ മുന്നോട്ട് നയിച്ചുവെങ്കിലും സ്കോര്‍ 142ൽ നിൽക്കുമ്പോള്‍ 59 റൺസ് നേടിയ ധനന്‍ജയയെ രവീന്ദ്ര ജഡേജ പുറത്താക്കി.

Prasidhindia

അധികം വൈകാതെ നിരോഷന്‍ ഡിക്ക്വെല്ലയെ പുറത്താക്കി പ്രസിദ്ധ് കൃഷ്ണ ഇന്ത്യയ്ക്ക് ആറാം വിക്കറ്റ് സമ്മാനിച്ചു. 65 റൺസുമായി ദിനുഷയും 8 റൺസ് നേടി കേശര നുവാന്തയുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്.

Sonaldinusha