സ്ക്വാഡ് ദുർബലം!! പാഠങ്ങൾ പഠിക്കാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്!
![Resizedimage 2026 08 19 12 59 48 5496[1]](https://fanport.in/wp-content/uploads/2026/08/ResizedImage_2026-08-19_12-59-48_54961.avif)
ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് സിയുടെ നെറ്റ് സ്പെൻഡ് വെറും 38 മില്യൺ പൗണ്ട് മാത്രമാണ്. 2010 ന് ശേഷമുള്ള ഒരു സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്ബ് നടത്തുന്ന ഏറ്റവും കുറഞ്ഞ നിക്ഷേപമാണിത്. ട്രാൻസ്ഫർ വിൻഡൊ അടക്കാൻ ഇനി ദിവസങ്ങൾ മാത്രം അവശേഷിക്കെ പുതിയ താരങ്ങളെ ടീമിലെത്തിക്കാത്തതിൽ ആരാധകർ വലിയ പ്രതിഷേധത്തിലാണ്.
വരുന്ന സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത സ്വന്തമാക്കിയിട്ടും ടീമിനെ ശക്തിപ്പെടുത്താൻ മാനേജ്‌മെന്റ് പണം ചെലവഴിക്കുന്നില്ലെന്നതാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. യൂറോപ്യൻ ഫുട്ബോൾ കളിക്കാതിരുന്ന അവസാന സീസണിലെ അതേ സ്ക്വാഡിനെ വെച്ച് ചാമ്പ്യൻസ് ലീഗ് കളിക്കാൻ പോകുന്ന സീസണിലേക്ക് പോയാൽ ടീം പ്രതിസന്ധിയിൽ ആകും എന്ന് ആരാധകർ ആശങ്കപ്പെടുന്നു. ആകെ സാന്റോസും ടീലമെൻസും മാത്രമാണ് യുണൈറ്റഡ് സീനിയർ സ്ക്വാഡിലേക്ക് ഔട്ട് ഫീൽഡ് താരങ്ങളായി എത്തിയത്.
എന്നാലും മധ്യനിരയിൽ വലിയ വിള്ളൽ ടീമിൽ ഉണ്ടെന്ന് പ്രീസീസൺ മത്സരങ്ങൾ കാണിച്ചു തരുന്നു. സീസൺ തുടങ്ങുമ്പോൾ യുണൈറ്റഡിന് ഒരു സ്ട്രൈക്കർ പോലും ഇല്ല. ടീമിലെ ഏക സ്ട്രൈക്കർ ആയ ഷെഷ്കോ ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല. അദ്ദേഹത്തെ പിന്തുണക്കാർ ഒരു സ്ട്രൈക്കർക്കായി മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജ്മെന്റ് ശ്രമിച്ചു പോലുമുല്ല.
ലെഫ്റ്റ് ബാക്കിലും യുണൈറ്റഡ് പ്രതിസന്ധികൾ നേരിടുന്നുണ്ട്. എന്ന് പരിക്ക് പറ്റുമെന്ന് അറിയാത്ത ഷോ മാത്രമാണ് ഒരു ലെഫ്റ്റ് ബാക്കായി ഉള്ളത്. ഷോയുടെ പ്രായവും വേഗതയും ഈ വലിയ സീസൺ നേരിടാൻ പര്യാപ്തമാണോ എന്നതും സംശയം. യുവ ലെഫ്റ്റ് ബാക്ക് അമാസിനെ യുണൈറ്റഡ് വിൽക്കാനും ശ്രമിക്കുന്നുണ്ട്. ദോർഗു ആവട്ടെ അറ്റാക്കിംഗ് താരമായും മാറി കഴിഞ്ഞു.
യുണൈറ്റഡ് കഴിഞ്ഞ സീസണ പ്രതിസന്ധി നേരിട്ട മറ്റൊരു പൊസിഷൻ ആയിരുന്നു ലെഫ്റ്റ് വിംഗ്. റാഷ്ഫോർഡ് തിരിച്ചുവന്നതിനാൽ മറ്റൊരു സൈനിംഗ് നടത്താൻ ആ പ്രതിസന്ധി മറച്ചിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.
പരിശീലകൻ മൈക്കൽ കാരിക്ക് കഴിഞ്ഞ സീസണ കൊണ്ടു വന്ന പോസിറ്റീവ് മാറ്റങ്ങൾ ഇല്ലാതാക്കാനും പരിശീലകനെ സമ്മർദ്ദത്തിലേക്ക് തള്ളി വിടാനും മാത്രമെ മാനേജ്‌മെന്റിന്റെ ഈ സമീപനം സഹായിക്കൂ.