94 റൺസിന് അഫ്ഗാനിസ്ഥാനെ എറിഞ്ഞൊതുക്കി ഇന്ത്യ, 127 റൺസ് വിജയം

അഫ്ഗാനിസ്ഥാനെതിരെ മൂന്നാം ടി20യിൽ കൂറ്റന്‍ വിജയം നേടി ഇന്ത്യ. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഭിഷേക് ശര്‍മ്മയുടെ തകര്‍പ്പന്‍ ശതകത്തിന്റെ ബലത്തിൽ 221/7 എന്ന സ്കോര്‍ നേടിയപ്പോള്‍ അഫ്ഗാനിസ്ഥാന്‍ 14.5 ഓവറിൽ 94 റൺസിന് ഓള്‍ഔട്ട് ആയി. 127 റൺസിന്റെ വിജയം ആണ് ഇന്ത്യ മത്സരത്തിൽ നേടിയത്.

ഇന്ത്യയ്ക്ക് വേണ്ടി നിതീഷ് കുമാര്‍ റെഡ്ഡിയും രവി ബിഷ്ണോയിയും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ അക്സര്‍ പട്ടേൽ രണ്ട് വിക്കറ്റ് വീഴ്ത്തി. 25 റൺസ് നേടിയ ഇബ്രാഹിം സദ്രാന്‍ ആണ് അഫ്ഗാനിസ്ഥാന്റെ ടോപ് സ്കോറര്‍. ഇതോടെ പരമ്പര 3-0ന് ഇന്ത്യ തൂത്തുവാരി.