Super League KeralaFeatured

സൂപ്പര്‍ ലീഗ് കേരള ആരംഭിക്കാന്‍ ഇനി ഏഴ് നാള്‍

Resizedimage 2026 09 18 02 12 04 1

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്ഞ പന്തുരുളാന്‍ ഇനിയ ഏഴ് നാള്‍. സെപ്റ്റംബര്‍ 25 ന് വെള്ളിയാഴ്ച കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി തൃശൂര്‍ മാജിക് എഫ്‌സിയെ നേരിടും.

ജവഹര്‍ സ്റ്റേഡിയം ഒരുങ്ങുന്നു.

സൂപ്പര്‍ ലീഗ് കേരള ഉദ്ഘാടന മത്സരത്തിന് വേദിയാകുന്ന ജവഹര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. സ്റ്റേഡിയത്തിലെ ഗ്യാലറികളുടെ പെയിന്റിങ് ജോലികള്‍ അവസാന ഘട്ടത്തിലാണ്. കണ്ണൂര്‍ വാരിയേഴ്‌സ് എഫ്സിയുടെ ജേഴ്‌സി നിറങ്ങളായ ചുവപ്പും വെള്ളയും അടിസ്ഥാനമാക്കിയാണ് ഗ്യാലറികളില്‍ പെയിന്റിങ് നടത്തുന്നത്.
മത്സരങ്ങള്‍ക്കായി താല്‍ക്കാലിക ഫ്‌ലഡ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള സ്റ്റാന്‍ഡുകളുടെ നിര്‍മാണവും പുരോഗമിക്കുന്നു. ഒരു സ്റ്റാന്‍ഡിന്റെ നിര്‍മാണം പൂര്‍ത്തിയായി. ഉപയോഗിക്കാന്‍ കഴിയാത്ത ഈസ്റ്റ് ഗ്യാലറിക്ക് മുന്നില്‍ താല്‍ക്കാലിക ഗ്യാലറിയുടെ നിര്‍മാണവും നടക്കുന്നുണ്ട്. രണ്ട് താല്‍കാലിക ഗ്യാലറികളിലായാണ് കാണികള്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നത്.
താരങ്ങള്‍ക്കും ഔദ്യോഗിക സംഘങ്ങള്‍ക്കുമുള്ള ഡ്രസ്സിങ് റൂം, മെഡിക്കല്‍ റൂം, മീഡിയ റൂം, ബ്രോഡ്കാസ്റ്റിങ് റൂം തുടങ്ങിയവയുടെ ഒരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. ഉദ്ഘാടന മത്സരത്തിന് മുന്നോടിയായി സ്റ്റേഡിയത്തിലെ അടിസ്ഥാന സൗകര്യങ്ങളും മറ്റ് ക്രമീകരണങ്ങളും പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.