ഷാനണ്‍ ഗബ്രിയേലിന്റെ പ്രകടനത്തില്‍ അത്ഭുതമൊന്നുമില്ല

ഷാനണ്‍ ഗബ്രിയേല്‍ സൗത്താംപ്ടണില്‍ ഇംഗ്ലണ്ടിനെതിരെ പുറത്തെടുത്ത പ്രകടനത്തില്‍ അത്ഭുതമൊന്നുമില്ലെന്ന് വ്യക്തമാക്കി വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍. ജേസണ്‍ ഇത് സ്ഥിരമായി പുറത്തെടുക്കുന്ന പ്രകടനമാണെന്നും താരം പരിക്ക് മാറി തിരികെ എത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്നും അതിന്റെ ഗുണം ടീമിനു പ്രകടമായി തന്നെ കാണുന്നുണ്ടെന്നും വിജയത്തിന് ശേഷം ജേസണ്‍ ഹോള്‍ഡര്‍ വ്യക്തമാക്കി.

ടീമിന്റെ റിസര്‍വ്വിന്റെ ഭാഗമായിട്ടാണ് ആദ്യം പരമ്പരയ്ക്കായി ഗബ്രിയേലിനെ ഉള്‍പ്പെടുത്തിയത്. പരിശീലന മത്സരത്തില്‍ ഫിറ്റ്നെസ്സ് തെളിയിച്ചതോടെ താരത്തെ അവസാന ഇലവനില്‍ സ്ഥാനം നല്‍കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിന് ശേഷം ഇതാദ്യമായാണ് ക്രിക്കറ്റില്‍ താരം സജീവമാകുന്നത്.

ഇരു ഇന്നിംഗ്സുകളിലായി 9 വിക്കറ്റാണ് താരം നേടിയത്. ആദ്യ ഇന്നിംഗ്സില്‍ നാലും രണ്ടാം ഇന്നിംഗ്സില്‍ അഞ്ചും വിക്കറ്റാണ് താരം നേടിയത്.

Previous articleമാഞ്ചസ്റ്റർ സിറ്റിയുടെ ചാമ്പ്യൻസ് ലീഗ് വിലക്ക് നീക്കി!!!
Next articleരണ്ട് കിരീടങ്ങൾ ഈ സീസണിൽ നേടണം എന്ന് പോഗ്ബ