രണ്ട് കിരീടങ്ങൾ ഈ സീസണിൽ നേടണം എന്ന് പോഗ്ബ

മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നാൽ കിരീടങ്ങൾ ആണെന്നും കിരീടമല്ലാത്ത ഒന്നും ഈ ടീമിന് തൃപ്തി നൽകില്ല എന്നും ഫ്രഞ്ച് മിഡ്ഫീൽഡർ പോൾ പോഗ്ബ. ഈ സീസണിൽ രണ്ട് ലീഗ് കിരീടങ്ങൾ നേടാൻ ഇനിയും യുണൈറ്റഡിന് പറ്റും. എന്ത് വില കൊടുത്തും ആ കിരീടങ്ങൾ നേടേണ്ടതുണ്ട് എന്നും ആ അവസരങ്ങൾ നഷ്ടപ്പെടുത്താൻ ആവില്ല എന്നും പോഗ്ബ പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ എഫ് എ കപ്പ് സെമിയിൽ എത്തിയിട്ടുണ്ട്. യൂറോപ്പ ലീഗ് ക്വാർട്ടർ ഏതാണ്ട് ഉറപ്പിച്ചിട്ടുമുണ്ട്. ഈ രണ്ട് കിരീടങ്ങളും സ്വന്തമാക്കാൻ ആകും എന്നാണ് പോൾ പോഗ്ബ പ്രതീക്ഷിക്കുന്നത്. ടീമിന്റെ ശ്രദ്ധ മുഴുവൻ ടീമിന്റെ പ്രകടനത്തിൽ ആണെന്നും മറ്റു ടീമുകളുടെ ഫലങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് കാര്യമാക്കുന്നില്ല എന്നും പോൾ പോഗ്ബ കൂട്ടിച്ചേർത്തു.

Previous articleഷാനണ്‍ ഗബ്രിയേലിന്റെ പ്രകടനത്തില്‍ അത്ഭുതമൊന്നുമില്ല
Next articleആർദ‌ തുറാനെ സ്വന്തമാക്കാൻ ഗലറ്റസരായ്- ഹന്നോവർ പോര്