CricketFeatured

പരിക്ക്, വനിന്‍ഡു ഹസരംഗ ഇംഗ്ലണ്ടിൽ നിന്ന് മടങ്ങുന്നു

Waninduhasaranga

ശ്രീലങ്കയുടെ ഇംഗ്ലണ്ട് ടൂറിൽ നിന്ന് പരിക്കേറ്റ ലങ്കന്‍ താരം വനിന്‍ഡു ഹസരംഗ മടങ്ങുന്നു. ആദ്യ ഏകദിനത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ പരിക്കിന്റെ പിടിയിലായ താരത്തിന് ആദ്യ മത്സരം നഷ്ടമായിരുന്നു. പിന്നീട് അവേശഷിക്കുന്ന മത്സരങ്ങളിലും താരത്തിന്റെ സേവനം ലഭ്യമാകില്ലെന്ന് വ്യക്തമായതോടെ റീഹാബിനായി ഹസരംഗ ശ്രീലങ്കയിലേക്ക് മടങ്ങുമെന്ന് വിവരം ലഭിയ്ക്കുന്നു.

പരിക്ക് ഹസരംഗയുടെ കരിയറില്‍ പലയാവര്‍ത്തി തിരിച്ചടിയായി മാറിയിട്ടുണ്ട്. 2026 ടി20 ലോകകപ്പിലെ ശ്രീലങ്കയുടെ ആദ്യ മത്സരത്തിൽ അയര്‍ലണ്ടിനെതിരെ പരിക്കേറ്റ ഹസരംഗയ്ക്ക് പിന്നീട് ടൂര്‍ണ്ണമെന്റ് നഷ്ടമായിരുന്നു. 2023 ഏകദിന ലോകകപ്പിലും താരത്തിന് പരിക്ക് വില്ലനായി മാറിയിരുന്നു.