സൂപ്പര്‍ ലീഗ് കേരള; ഇന്ന് കണ്ണൂർ ജവർ സ്റ്റേഡിയത്തിൽ പ്രവേശനം പ്രത്യേക ഗെയിറ്റിലൂടെ മാത്രം

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ് ഇന്ന് (25-09-2026) കണ്ണൂര്‍ ജവഹര്‍ സ്‌റ്റേഡിയത്തില്‍ തുടക്കമാകും. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളാണ് കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയും തൃശൂര്‍ മാജിക് എഫ്‌സിയും തമ്മില്‍ ഏറ്റുമുട്ടും. വെകീട്ട് 8 മണിക്കാണ് കിക്കോഫ്. വൈകീട്ട് 6.00 മണി മുതല്‍ സംഗീത പരിപാടികള്‍ക്ക് തുടക്കമാകും. ടിക്കറ്റുമായി 5 മണി മുതല്‍ സ്റ്റേഡിയത്തില്‍ പ്രവേശിക്കാം.
സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം
ടിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ള സ്ഥലത്തേക്ക് മാത്രമായിരിക്കും മത്സരം കാണാനെത്തുന്നവര്‍ക്ക് പ്രവേശനം. പ്ലാറ്റിനം സ്റ്റാന്‍ഡ്, പ്രീമിയം ബോക്‌സ്, വി.വി.ഐ.പി. ബോക്‌സ് ടിക്കറ്റുള്ളവര്‍ കാര്‍ഗില്‍ റോഡില്‍ കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിന് എതിര്‍ വശത്തെ ഗെയിറ്റ് നമ്പര്‍ ഒന്നിലൂടെയാണ് സ്റ്റേഡിയത്തില്‍ പ്രവേശിക്കേണ്ടത്. ഫാമിലി സ്റ്റാന്‍ഡിലേക്ക് ഗെയിറ്റ് നമ്പര്‍ 2 വഴിയും എവേ ഫാന്‍സ് ടിക്കറ്റുള്ളവര്‍ ഗെയിറ്റ് നമ്പര്‍ 2 വഴിയും മറൈനേഴ്‌സ് ഫോര്‍ട്ട് ടിക്കറ്റുള്ളവര്‍ ഗെയിറ്റ് നമ്പര്‍ 3 വഴിയും ജെനെറല്‍ സൗത്ത് ഗ്യാലറി ടിക്കറ്റുള്ളവര്‍ ഗെയിറ്റ് 4 വഴിയും ബഫ് ടിക്കറ്റുള്ളവര്‍ ആറ്, ഏഴ് ഗെയിറ്റ് വഴിയും അകത്ത് കയറാം. ഡയറക്ടേഴ്‌സ് ബോക്‌സിന് ഗെയിറ്റ് അഞ്ച് വഴിയും, ഹോസ്പ്പിറ്റാലിറ്റി സ്റ്റാന്‍ഡ് ടിക്കറ്റ് ഉള്ളവര്‍ ഗെയിറ്റ് ആറ് വഴിയും ആണ് പ്രവേശനം.
ശുചിമുറികള്‍
മത്സരങ്ങള്‍ കാണാനെത്തുന്നവര്‍ക്ക് പ്രത്യേകം ശുചിമുറികള്‍ ഒരുക്കിയിട്ടുണ്ട്. ബയോ ടോയ്‌ലറ്റ് സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. എല്ലാ ഗ്യാലറിയുടെയും ഇരുവശങ്ങളിലായി ഓരോ ബയോ ടോയ്‌ലറ്റുകളാണ് ഒരുക്കിയിട്ടുള്ളത്.
സ്റ്റേഡിയത്തിലെ നിരോധിത വസ്തുക്കള്‍
പവര്‍ ബാങ്ക്, സിഗരറ്റ് & ലൈറ്റര്‍, സെല്‍ഫി സ്റ്റിക്ക്, കോയിന്‍സ്, വിസില്‍, ഗ്ലാസ് കുപ്പികള്‍, കുട, ഹെല്‍മറ്റ്, ഡി.എസ്.എല്‍.ആര്‍ ക്യാമറ, ആയുധങ്ങള്‍, വളര്‍ത്തു മൃഗങ്ങള്‍, ലേയ്‌സര്‍, ലഹരി ഉല്‍പ്പന്നങ്ങള്‍, മദ്യം, വീഡിയോ ക്യാമറ, ഡ്രോണ്‍സ്, ടിന്‍ & ക്യാന്‍സ്, സംഗീത ഉപകരണങ്ങള്‍, കത്തുന്ന വസ്തുക്കള്‍, അപകടകരമായ വസ്തുക്കള്‍, മൂര്‍ച്ചയുള്ള വസ്തുക്കള്‍, പുറത്തുനിന്നുള്ള ഭക്ഷണങ്ങള്‍, പടക്കങ്ങള്‍.
ടിക്കറ്റ് വാങ്ങാം
സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണില്‍ കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന കണ്ണൂര്‍ വാരിയേഴ്സിന്റെ അഞ്ച് ഹോം മത്സരങ്ങളുടെയും ടിക്കറ്റുകള്‍ www.kannurwarriorsfc.com എന്ന വെബ് സൈറ്റിലും www.skillboxes.com വെബ് സൈറ്റിലും അപ്പിളിക്കേഷനിലും ലഭ്യമാണ്. ഓഫ്ലൈന്‍ ടിക്കറ്റുകള്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ കിഴക്കേ കവാടത്തിന് എതിര്‍വശം പോലീസ് പരേഡ് ഗ്രൗണ്ടിന് സമീപം പ്രത്യേകം തയ്യാറാക്കിയ ബോക്‌സ് ഓഫീസില്‍ നിന്ന് ലഭ്യമാണ്.
പാര്‍ക്കിംങ്
ജവഹര്‍ സ്റ്റേഡിയത്തില്‍ മത്സരം കാണാനെത്തുന്നവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി വിവിധ ഇടങ്ങളില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. പഴയ ബസ് സ്റ്റാന്‍ഡ്, കണ്ണൂര്‍ കോര്‍പ്പറേഷന്‍ മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ്, ജി.വി.എച്ച്.എസ്.എസ്. സ്‌പോര്‍ട്‌സ് സ്‌കൂള്‍ ഗ്രൗണ്ട്, പോലീസ് മൈതാനം എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. മത്സരത്തിനെത്തുന്നവര്‍ക്ക് സൗകര്യപ്രദമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് സ്റ്റേഡിയത്തിലേക്ക് എത്തിച്ചേരാവുന്നതാണ്.