Cricket

ബംഗ്ലാദേശ് പേസര്‍ കെന്റ് കൗണ്ടി ക്ലബിൽ കളിയ്ക്കും

Hasanmahmud

ബംഗ്ലാദേശ് പേസര്‍ ഹസന്‍ മഹമ്മൂദ് കൗണ്ടി കളിയ്ക്കാന്‍ തയ്യാറാകുന്നു. താരം കെന്റ് കൗണ്ടറിയ്ക്ക് വേണ്ടി കളിക്കാന്‍ ഒരുങ്ങുന്നു എന്നാണ് താരത്തിന്റെ ഏജന്റ് വാര്‍ത്ത പുറത്ത് വിട്ടത്. കെന്റിന്റെ ജൂൺ 12ന് ലംഗാഷയറിനെതിരെയുള്ള മത്സരത്തിന് താരം ടീമിനൊപ്പമുണ്ടാകുമെന്നാണ് അറിയുന്നത്.

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിനിടെ പരിക്കേറ്റ ഹസന് പിന്നീട് നടന്ന പാക്കിസ്ഥാനെതിരെയുള്ള ഹോം പരമ്പര നഷ്ടമായിരുന്നു. അതിന് ശേഷം ഇംഗ്ലണ്ടിലേക്ക് യാത്ര തിരിച്ച താരം കെന്റ് കോച്ച് ആഡം ഹോളിയോക്കേയ്ക്ക് കീഴിൽ പരിശീലനം നടത്തിയിരുന്നു.

കൗണ്ടിയിൽ ഇതിന് മുമ്പ് ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അൽ ഹസന്‍ വോര്‍സെസ്റ്റര്‍ഷയറിനും സറേയ്ക്കും വേണ്ടി കളിച്ചിട്ടുണ്ട്.