Cricket

ബിഗ് ബാഷിലെ മെൽബേൺ ഫ്രാഞ്ചൈസികള്‍ ഒന്നാകുന്നു

Starsrenegades

ബിഗ് ബാഷ് ഫ്രാഞ്ചൈസികളായ മെൽബേൺ സ്റ്റാര്‍സും മെൽബേൺ റെനഗേഡ്സും ഒന്നാകുന്നു. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ബിഗ് ബാഷിന്റെ സ്വകാര്യവത്കരണത്തിന്റെ ഭാഗമായുള്ള തീരുമാനമാണ് ഇത്. ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരം ജൂൺ 15ന് ചേരുന്ന ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നിര്‍ണ്ണായക മീറ്റിംഗിലാണ് തീരുമാനിക്കപ്പെടുക.

നിലവിൽ പുറത്ത് വരുന്ന വാര്‍ത്ത പ്രകാരം ടീമുകളുടെ പ്ലേയര്‍ ലിസ്റ്റിൽ മാറ്റമുണ്ടാകില്ലെങ്കിലും ടീമിന്റെ റീബാഡ്ജിംഗ് നടക്കുമെന്നാണ് അറിയുന്നത്. ക്രിക്കറ്റ് വിക്ടോറിയ സ്റ്റേറ്റ് ബോര്‍ഡ് പ്രൈവറ്റൈസേഷന്‍ നടക്കുന്ന സാഹചര്യത്തിൽ തങ്ങളുടെ ഫ്രാഞ്ചൈസി ലൈസന്‍സ് മുഴുവനായും വിൽക്കുവാനുള്ള ശ്രമത്തിലാണെന്നാണ് അറിയുന്നത്.

Renegadesstars

പുതിയ ടീമിന്റെ ജനറൽ മാനേജര്‍ ആയി നിലവിൽ റെനഗേഡ്സിന്റെ ജനറൽ മാനേജര്‍ ആയ ജെയിംസ് റോസന്‍ഗാര്‍ട്ടന്‍ എത്തുമെന്നും വിവരം ലഭിയ്ക്കുന്നു. ടീമിന്റെ ഘടന, വേദി, പേര് എന്നിവയെക്കുറിച്ചുള്ള അന്തിമ തീരുമാനം ഇനിയും വരേണ്ടതുണ്ട്.