CricketFeaturedT20 World Cup

എല്ലാ കണ്ണുകളും വെസ്റ്റിന്‍ഡീസ് മത്സരത്തിൽ – ഹാര്‍ദ്ദിക് പാണ്ഡ്യ

Hardikpandya

ഇന്ത്യന്‍ ടീമംഗളും ക്രിക്കറ്റ് ആരാധകരും ഉറ്റുനോക്കുന്നത് ഇന്ത്യയുടെ വെസ്റ്റിന്‍ഡീസിനെതിരെയുള്ള മത്സരത്തിലേക്കാണെന്ന് പറഞ്ഞ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. ഇന്നലെ ടീമിന്റെ സിംബാബ്‍വേയ്ക്കെതിരെയുള്ള മത്സരത്തിലെ പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ ശേഷം സംസാരിക്കുകയായിരുന്നു ഹാര്‍ദ്ദിക്.

മികച്ച ക്രിക്കറ്റ് കളിയ്ക്കുക തങ്ങളുടെ സ്കില്ലിനെ വിശ്വസിക്കുക മികച്ച രീതിയിൽ സമ്മര്‍ദ്ദത്തെ ഉള്‍ക്കൊണ്ട് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുക എന്നതാണ് ടീമെന്ന നിലയിൽ ചെയ്യേണ്ടതെന്ന് ഹാര്‍ദ്ദിക് പാണ്ഡ്യ അഭിപ്രായപ്പെട്ടു.

23 പന്തിൽ നിന്ന് പുറത്താകാതെ 50 റൺസ് നേടിയ ഹാര്‍ദ്ദിക്കിന്റെ ബാറ്റിംഗിന്റെയും കൂടി ബലത്തിൽ ഇന്ത്യ സിംബാബ്‍വേയ്ക്കെതിരെ 256 എന്ന കൂറ്റന്‍ സ്കോര്‍ നേടുകയായിരുന്നു.