CricketFeaturedT20 World Cup

ഇന്ത്യയ്ക്ക് 72 റൺസ് വിജയം

Arshdeepindia

സിംബാബ്‍വേയ്ക്കെതിരെ ഐസിസി ടി20 ലോകകപ്പിലെ സൂപ്പര്‍ 8 മത്സരത്തിൽ മികച്ച വിജയവുമായി ഇന്ത്യ. ഇന്ന് ആദ്യം ബാറ്റ് ചെയ്ത് 256/4 എന്ന കൂറ്റന്‍ സ്കോര്‍ ഇന്ത്യ നേടിയപ്പോള്‍ സിംബാബ്‍വേയ്ക്ക് 6 വിക്കറ്റ് നഷ്ടത്തിൽ 184 റൺസേ നേടാനായുള്ളു. 72 റൺസിന്റെ വിജയം ആണ് ഇന്ത്യ കരസ്ഥമാക്കിയത്.

59 പന്തിൽ പുറത്താകാതെ 97 റൺസ് നേടിയ ബ്രയന്‍ ബെന്നെറ്റും 21 പന്തിൽ 31 റൺസ് നേടിയ സിക്കന്ദര്‍ റാസയുമാണ് സിംബാബ്‍വേയ്ക്കായി തിളങ്ങിയത്. ഇന്ത്യയ്ക്ക് വേണ്ടി അര്‍ഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റ് നേടി.

Brianbennett

ഓപ്പണറായി ഇറങ്ങിയ ബെന്നെറ്റിനൊപ്പം സിക്കന്ദര്‍ റാസയും ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ 41 പന്തിൽ നിന്ന് 72 റൺസ് നേടിയപ്പോള്‍ സിംബാബ്‍വേയ്ക്ക് നേരിയ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും 17ാം ഓവറിൽ റാസയെയും റയാന്‍ ബര്‍ളിനെയും പുറത്താക്കി അര്‍ഷ്ദീപ് സിംബാബ്‍വേയ്ക്ക കനത്ത പ്രഹരമേല്പിച്ചു.