ഇംഗ്ലണ്ടിനെതിരെ ന്യൂസിലാണ്ടിന് 159 റൺസ്

ഐസിസി ടി20 ലോകകപ്പ് സൂപ്പര്‍ 8 മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ നിര്‍ണ്ണായക മത്സരത്തിൽ 159 റൺസ് നേടി ന്യൂസിലാണ്ട്. 7 വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലാണ്ട് ഈ സ്കോര്‍ നേടിയത്. ഇന്ന് വിജയം നേടുവാന്‍ ന്യൂസിലാണ്ടിന് സാധിച്ചാൽ സെമി ഉറപ്പാക്കാം.
ഗ്ലെന്‍ ഫിലിപ്പ്സ് 39 റൺസുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ടിം സീഫെര്‍ട് (35), ഫിന്‍ അല്ലെന്‍ (29) എന്നിവരാണ് ന്യൂസിലാണ്ടിന് വേണ്ടി റൺസ് കണ്ടെത്തിയത്. ഇംഗ്ലണ്ടിന് വേണ്ടി ആദിൽ റഷീദും വിൽ ജാക്സും രെഹാന്‍ അഹമ്മദും 2 വീതം വിക്കറ്റ് നേടി.