CricketFeatured

അഫ്ഗാനിസ്ഥാനെതിരെ ആദ്യ സെഷനിൽ 96 റൺസുമായി ഇന്ത്യ

Sairahul

അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റിൽ ഇന്ത്യയ്ക്ക് ആദ്യ സെഷനിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 96 റൺസ്. 25 ഓവര്‍ ആദ്യ സെഷനിൽ അവസാനിക്കുമ്പോള്‍ രണ്ടാം വിക്കറ്റിൽ 55 റൺസുമായി കെഎൽ രാഹുല്‍ – സായി സുദര്‍ശന്‍ കൂട്ടുകെട്ടാണ് ക്രീസിലുള്ളത്.

സ്കോര്‍ 41ൽ നിൽക്കുമ്പോള്‍ 24 റൺസ് നേടിയ യശസ്വി ജൈസ്വാളിനെ ആണ് ഇന്ത്യയ്ക്ക് നഷ്ടമായത്. സലീം സഫി ആണ് വിക്കറ്റ് നേടിയത്. കെഎൽ രാഹുല്‍ 37 റൺസും സായി സുദര്‍ശന്‍ 32 റൺസും നേടിയാണ് ക്രീസിലുള്ളത്.