അസ്ഹര്‍ അലി റണ്ണൗട്ട്, പുറത്തായത് രസകരമായ രീതിയില്‍

പീറ്റര്‍ സിഡില്‍ എറിഞ്ഞ 53ാം ഓവറില്‍ അസ്ഹര്‍ അലി റണ്ണൗട്ടാവുമ്പോള്‍ താരം 64 റണ്‍സാണ് നേടിയത്. എന്നാല്‍ താരം റണ്ണൗട്ടായത് പാക്കിസ്ഥാന്‍ ബാറ്റ്സ്മാന്മാര്‍ പോലും പ്രതീക്ഷിക്കാത്ത തരത്തിലാണെന്നതാണ് രസകരം. ടിം പെയിന്‍ കാണിച്ച സ്ഥലകാല ബോധമാണ് ആ വിക്കറ്റ് ഓസ്ട്രേലിയയ്ക്ക് നേടിക്കൊടുത്തതെന്ന് പറയാമെങ്കിലും പാക് ബാറ്റ്സ്മാന്മാരുടെ നിരുത്തരവാദിത്വപരമായ സമീപനമാണ് ടീമിനു ആ വിക്കറ്റ് നഷ്ടമായത്.

പന്തെറിഞ്ഞ പീറ്റര്‍ സിഡില്‍ പോലും ഈ വിക്കറ്റ് വീണത് അറിയുന്നില്ലെന്നതാണ് വിചിത്രം. അസ്ഹര്‍ അലി എഡ്ജ് ചെയ്ത പന്ത് സ്ലിപ്പുകള്‍ക്കിടയിലൂടെ ബൗണ്ടറിയിലേക്ക് നീങ്ങുന്നുണ്ടെങ്കിലും പന്ത് ബൗണ്ടറി കടക്കുന്നില്ല. സ്ലിപ്പില്‍ നിന്ന് ഓടിയെത്തിയ സ്റ്റാര്‍ക്ക് പന്ത് തിരികെ കീപ്പര്‍ക്ക് എറിഞ്ഞു നല്‍കുമ്പോള്‍ ബൗണ്ടറി നേടിയെന്ന ചിന്തയോടെ അസ്ഹര്‍ അലിയും അസാദ് ഷഫീക്കും പിച്ചിനു നടുവില്‍ സംസാരിച്ച് നില്‍ക്കുമ്പോളാണ് ടിം പെയിന്‍ റണ്ണൗട്ട് പൂര്‍ത്തിയാക്കുന്നത്.

Previous articleഅമേരിക്ക കോൺകകാഫ് ചാമ്പ്യൻസ്
Next articleയൂറോപ്യൻ ക്ലബിന്റെ ഓഫർ നിരസിച്ച് ഉസൈൻ ബോൾട്ട്