അമേരിക്ക കോൺകകാഫ് ചാമ്പ്യൻസ്

കോൺകകാഫ് വനിതാ ചാമ്പ്യൻഷിപ്പ് ഇത്തവണയും അമേരിക്കയ്ക്ക്. ഇന്ന് പുലർച്ചെ നടന്ന ഫൈനലിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് കാനഡയെ തോൽപ്പിച്ചാണ് അമേരിക്ക ചാമ്പ്യന്മാർ ആയത്. തികച്ചും ഏകപക്ഷീയമായിരുന്നു ഇന്നത്തെ മത്സരം. ആദ്യ പത്ത് മിനുട്ടിനകം തന്നെ റോസെ ലെവെലെ അമേരിക്കയെ മുന്നിൽ എത്തിച്ചു. കളിയുടെ രണ്ടാം പകുതിയുടെ അവസാനം മോർഗൻ രണ്ടാം ഗോൾ നേടി ജയവും ഉറപ്പിച്ചു. ടൂർണമെന്റിൽ ഒരു ഗോൾ പോലും അമേരിക്ക വഴങ്ങിയില്ല.

അമേരിക്കയുടെ ആറാം കോൺകകാഫ് കിരീടമാണിത്. സെമിയിൽ ജമൈക്കയെ തോൽപ്പിച്ചതോടെ തന്നെ അമേരിക്ക അടുത്ത വർഷം നടക്കുന്ന ലോകകപ്പിനും യോഗ്യത നേടിയിരുന്നു. കാനഡ, ജമൈക്ക എന്നീ ടീമുകൾ കൂടെ ലോകകപ്പിന് യോഗ്യത നേടി. നാലാം സ്ഥാനം ലഭിച്ച പനാമ ലോകകപ്പ് യീഗ്യത പ്ലേ ഓഫിലും എത്തി. അർജന്റീനയെ ആകും പനാമ പ്ലേ ഓഫിൽ നേരിടുക.

Previous articleഫ്ലെച്ചര്‍ തിളങ്ങി, ബാല്‍ക്ക് ലെജന്‍ഡ്സിനെ കീഴടങ്ങി നാംഗാര്‍ഹാര്‍ ലെപ്പേര്‍ഡ്സ്
Next articleഅസ്ഹര്‍ അലി റണ്ണൗട്ട്, പുറത്തായത് രസകരമായ രീതിയില്‍