ഏകപക്ഷീയം ന്യൂസിലാണ്ട്, 33 പന്തിൽ സെഞ്ച്വറിയുമായി ഫിന്‍ അല്ലന്‍

ഐസിസി ടി20 ലോകകപ്പ് ഫൈനലില്‍ കടന്ന് ന്യൂസിലാണ്ട്. ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏകപക്ഷീയമായ വിജയം നേടിയാണ് ന്യൂസിലാണ്ട് ഫൈനലിലേക്ക് സ്ഥാനം ഉറപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 169/8 എന്ന സ്കോര്‍ നേടിയപ്പോള്‍ 12.5 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലാണ്ടിന്റെ വിജയം. ഫിന്‍ അല്ലന്‍ 33 പന്തിൽ നിന്ന് 100 റൺസുമായി പുറത്താകാതെ നിന്നാണ് ന്യൂസിലാണ്ടിന്റെ മിന്നും വിജയം സാധ്യമാക്കിയത്.
ഫിന്‍ അല്ലനും ടിം സീഫെര്‍ട്ടും ഒപ്പത്തിനൊപ്പം ബാറ്റ് വീശിയപ്പോള്‍ പവര്‍പ്ലേയിൽ വിക്കറ്റ് നഷ്ടമില്ലാതെ 84 റൺസാണ് നേടിയത്. സീഫെര്‍ട്ട് 28 പന്തിൽ നിന്ന് തന്റെ ഫിഫ്റ്റി നേടിയപ്പോള്‍ 19 പന്തിൽ നിന്നാണ് ഫിന്‍ അല്ലന്‍ നേടിയത്.

55 പന്തിൽ നിന്ന് 117 റൺസാണ് ന്യൂസിലാണ്ടിന്റെ ഓപ്പണിംഗ് വിക്കറ്റ് നേടിയത്. 33 പന്തിൽ 58 റൺസ് നേടിയ ടിം സീഫെര്‍ടിനെയാണ് ന്യൂസിലാണ്ടിന് ആദ്യം നഷ്ടപ്പെട്ടത്.
സീഫെര്‍ട് പുറത്തായ ശേഷം രച്ചിന്‍ രവീന്ദ്രയുമായി ചേര്‍ന്ന് 22 പന്തിൽ നിന്ന് 56 റൺസാണ് ഫിന്‍ അല്ലന്‍ നേടിയത്. കൂട്ടുകെട്ടിൽ 42 റൺസ് 11 പന്തിൽ നിന്ന് നേടി അല്ലന്‍ ഉഗ്രരൂപം കാഴ്ചവെച്ചു. 33 പന്തിൽ നിന്ന് തന്റെ ശതകം പൂര്‍ത്തിയാക്കിയ ഫിന്‍ അല്ലന്‍ പത്ത് ഫോറും 8 സിക്സുമാണ് നേടിയത്.