ഓള്‍ ഇംഗ്ലണ്ട്: ലക്ഷ്യ സെന്‍ ക്വാര്‍ട്ടറിൽ

ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണിന്റെ രണ്ടാം റൗണ്ടിൽ ഇന്ത്യന്‍ താരം ലക്ഷ്യ സെന്നിന് വിജയം. ഇന്ന് താരം ഹോംങ്കോംഗിന്റെ എന്‍ജി കാ ലോംഗിനെ മൂന്ന് സെറ്റ് പോരാട്ടത്തിനൊടുവിലാണ് പരാജയപ്പെടുത്തിയാണ് ടൂര്‍ണ്ണമെന്റിന്റെ ക്വാര്‍ട്ടറിൽ പ്രവേശിച്ചത്.
ആദ്യ സെറ്റ് 21-19ന് വിജയം നേടി ലക്ഷ്യയ്ക്ക് പൊരിഞ്ഞ പോരാട്ടത്തിനൊടുവിൽ 21-23ന് രണ്ടാം സെറ്റ് നഷ്ടമായി. എന്നാൽ മൂന്നാം സെറ്റിൽ താരം 21-10ന് ആണ് വിജയം കൈവരിച്ചത്.
ക്വാര്‍ട്ടറിൽ എന്‍ഹാറ്റ് എന്‍ഗുയെന്‍ അല്ലെങ്കിൽ ലി ഷിഫെംഗ് എന്നിവരോടാണ് ലക്ഷ്യയുടെ മത്സരം. ഒന്നാം റൗണ്ടിൽ ടോപ് സീഡ് ഷി യൂകിയെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ താരം രണ്ടാം റൗണ്ടിലേക്ക് എത്തിയത്. ഇന്ന് രണ്ടാം ഗെയിമിൽ ഒരു ഘട്ടത്തിൽ 17-11, 19-14 എന്നീ സ്കോറുകള്‍ക്ക് മുന്നിലായിരുന്ന ഇന്ത്യന്‍ താരത്തിന് എന്നാൽ ഗെയിം