നിസ്സാരം, ഇന്ത്യയെ ആദ്യ ടി20യില്‍ പരാജയപ്പെടുത്തി ഇംഗ്ലണ്ട്

Jasonroy

ഇന്ത്യ നല്‍കിയ 125 റണ്‍സ് വിജയ ലക്ഷ്യം അധികം ബുദ്ധിമുട്ടില്ലാതെ മറികടന്ന് ഇംഗ്ലണ്ട്. ജേസണ്‍ റോയിയും ജോസ് ബട്‍ലറും നല്‍കിയ മിന്നും തുടക്കത്തിന്റെ ആനുകൂല്യം മുതലാക്കി ഇംഗ്ലണ്ട് 8 വിക്കറ്റ് ജയം കരസ്ഥമാക്കുകയായിരുന്നു. 15.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്.

28 റണ്‍സ് നേടിയ ജോസ് ബട്‍ലറെ നഷ്ടമാകുമ്പോള്‍ എട്ടോവറില്‍ 72 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. ബട്‍ലര്‍ പുറത്തായെങ്കിലും അനായാസ ബാറ്റിംഗ് തുടര്‍ന്ന ജേസണ്‍ റോയിയുടെ വിക്കറ്റ് വാഷിംഗ്ടണ്‍ സുന്ദര്‍ ആണ് നേടിയത്. അര്‍ദ്ധ ശതകത്തിന് ഒരു റണ്‍സ് അകലെയാണ് റോയ് വീണത്. 32 പന്തില്‍ നിന്ന് 4 ഫോറും 3 സിക്സുമായിരുന്നു താരത്തിന്റെ നേട്ടം.

ദാവിദ് മലന്‍ 24 റണ്‍സും ജോണി ബൈര്‍സ്റ്റോ 26 റണ്‍സുമാണ് സന്ദര്‍ശകര്‍ക്കായി നേടിയത്.

Previous articleരോഹിത് ശർമ്മക്ക് വിശ്രമം അനുവദിച്ച് ഇന്ത്യ
Next articleഡി മറിയക്ക് പി എസ് ജിയിൽ പുതിയ കരാർ